ന്യൂഡൽഹി:ആയുഷ്‌മാൻ ഭാരത് യോജനയുടെ ഗുണഭോക്‌താക്കളുടെ എണ്ണം ഒരു കോടി കടന്നു. ഈ സാഹചര്യത്തിൽ 'ഒരു കോടി'യിലെ അവസാനത്തെ ഗുണഭോക്‌താവുമായി പ്രധാനമന്ത്രി സംവദിച്ചു. മേഘാലയയിൽ നിന്നുള്ള ഉപഭോക്‌താവായ പൂജ താപ്പയുമായാണ് മോദി ടെലിഫോണിൽ സംവദിച്ചത്. ആയുഷ്‌മാൻ ഭാരത് യോജനയുടെ ഗുണഭോക്‌താക്കളുടെ എണ്ണം ഒരു കോടി കഴിഞ്ഞെന്നും ഇത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന കാര്യമാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ആയുഷ്‌മാൻ ഭാരത് യോജനയുടെ ഗുണഭോക്‌താക്കൾ ഒരു കോടി കടന്നു - പ്രധാനമന്ത്രി
ആയുഷ്‌മാൻ ഭാരത് യോജനയുടെ ഗുണഭോക്‌താക്കളുടെ എണ്ണം ഒരു കോടി കഴിഞ്ഞെന്നും ഇത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന കാര്യമാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ആയുഷ്‌മാൻ ഭാരത് യോജനയുടെ ഗുണഭോക്‌താക്കൾ ഒരു കോടി കടന്നു
പദ്ധതിയിലൂടെ സൗജന്യമായാണ് തനിക്ക് ചികിത്സക്ക് ലഭിച്ചതെന്നും ഇത്തരത്തിലൊരു ആരോഗ്യ പദ്ധതി ആരംഭിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും പൂജ അഭിപ്രായപ്പെട്ടു. പൊതു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. രോഗത്തിൽ നിന്ന് മുക്തയാകാൻ പ്രധാനമന്ത്രി പൂജക്ക് ആശംസകൾ നൽകിയതിനോടൊപ്പം ഈ പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് സേവനം നൽകിയ ഡോക്‌ടർ, നഴ്‌സുമാരുടെ സേവനത്തെയും പ്രധാനമന്ത്രി ആശംസിച്ചു.