ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെ ഫോണിൽ ബന്ധപ്പെട്ട് കൊവിഡ് സ്ഥിരീകരിച്ച സൈനികരുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചറിഞ്ഞു. സൈനികർക്ക് കൃത്യമായ ചികിത്സ ഉറപ്പു വരുത്തണമെന്നും സംസ്ഥാന സർക്കാരും ആർമി ഉദ്യോഗസ്ഥരും ഇതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടെന്നും നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി പ്രധാന മന്ത്രിയെ ധരിപ്പിച്ചു.
സൈനികരുടെ കൊവിഡ് വിവരങ്ങൾ ചോദിച്ച് പ്രധാന മന്ത്രി - Uttarakhand CM
സൈനികർക്ക് കൃത്യമായ ചികിത്സ ഉറപ്പു വരുത്തണമെന്നും സംസ്ഥാന സർക്കാരും ആർമി ഉദ്യോഗസ്ഥരും ഇതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയിൽ നിന്ന് സൈനികരുടെ കൊവിഡ് വിവരങ്ങൾ ചോദിച്ച് പ്രധാന മന്ത്രി
കൊവിഡ് പരിശോധനകൾ, ഓക്‌സിജൻ സിലിണ്ടറിന്‍റെ ലഭ്യത, ഐസിയു എന്നിവ വർധിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനത്തെ ദുരന്തനിവാരണ സമിതിക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യാനുസരണം എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.