ന്യൂഡല്‍ഹി : ഐക്യരാഷ്‌ട്ര സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പോരാട്ടത്തില്‍ സഭ എവിടെയായിരുന്നു എന്ന് ചോദിച്ച മോദി യുഎന്നില്‍ കാലോചിതമായി മാറ്റം അനിവാര്യമാണെന്നും വ്യക്തമാക്കി. പൊതുസഭയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
ഐക്യരാഷ്‌ട്ര സഭയില്‍ മാറ്റമുണ്ടാകണം; രൂക്ഷവിമര്‍ശനവുമായി പൊതുസഭയില്‍ മോദി - മോദി ഐക്യരാഷ്‌ട്ര സഭയില്‍
കൊവിഡ് പോരാട്ടത്തില്‍ സഭ എവിടെയായിരുന്നു എന്ന് ചോദിച്ച നരേന്ദ്ര മോദി യുഎന്നില്‍ കാലോചിതമായി മാറ്റം അനിവാര്യമാണെന്നും വ്യക്തമാക്കി.
ലോകത്ത് നിലവില്‍ ഉരുത്തിരിഞ്ഞുവരുന്ന പ്രശ്‌നങ്ങള്‍ പരിഹാരം കാണാൻ ഇപ്പോഴത്തെ സ്ഥിതിയില്‍ ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ആകില്ല. 130 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് താൻ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച വിഷയും മോദി ഉയര്‍ത്തിക്കാട്ടി. ഇന്ത്യയെ എത്രകാലം ഐക്യരാഷ്ട്രസഭയുടെ തീരുമാനമെടുക്കുന്ന പ്രക്രിയയിൽ നിന്ന് മാറ്റി നിര്‍ത്തും.
ലോകത്തെ സ്വാധീനിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന ഇന്ത്യയ്ക്ക് യുഎൻ സമിതിയില്‍ അംഗത്വം ലഭിക്കാൻ എത്ര കാലം കാത്തിരിക്കണമെന്നും പ്രാധനമന്ത്രി ചോദിച്ചു. മൂന്നാം ലോകമഹയുദ്ധം ഉണ്ടായില്ലെങ്കിലും പല യുദ്ധങ്ങളും നടന്നു. ഭീകരർ ചോരപ്പുഴ ഒഴുക്കിയെന്നും മോദി പറഞ്ഞു. എന്നാല്‍ ഇന്ത്യയുമായി നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെടുന്ന പാകിസ്ഥാനെയും ചൈനയേയും നേരിട്ട് പരാമർശിക്കാതെയായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം.