പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി - പ്രധാനമന്ത്രി
ഉത്തർപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പഞ്ചാബ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ബിഹാർ, കർണാടക എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് മീറ്റിംഗ് നടത്തി. കൊവിഡ് 19ന്‍റെ സാഹചര്യങ്ങളെപ്പറ്റിയാണ് ചർച്ച നടത്തിയത്. ഉത്തർപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പഞ്ചാബ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ബിഹാർ, കർണാടക എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും യോഗത്തിൽ പങ്കെടുത്തു. തെക്ക്-പടിഞ്ഞാറൻ മൺസൂൺ, വെള്ളപ്പൊക്കം എന്നിവ നേരിടാനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി അസം, ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്നിരുന്നു.