കേരളം

kerala

By

Published : Sep 29, 2020, 2:18 PM IST

ETV Bharat / bharat

കാർഷിക നിയമം: പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

പരിഷ്കാരങ്ങൾ തൊഴിലാളികളെയും യുവാക്കളെയും സ്ത്രീകളെയും രാജ്യത്തെ കർഷകരെയും ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ പരിഷ്കാരങ്ങളെ എതിർക്കുന്ന ആളുകൾ അവരവരുടെ കാര്യ സാധ്യത്തിനാണ് പ്രതിഷേധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

PM Modi hits back at Oppn  Narendra Modi  Opposition  Farmer Protests  Insulting Farmers  Anti Farm law protests  കാർഷിക നിയമത്തിനെതിരെ പ്രതിഷേധം  പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

ന്യൂഡൽഹി:പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധത്തിക്കുന്ന പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്‍റ് സമ്മേളനത്തിൽ കർഷകർ, തൊഴിലാളികൾ, ആരോഗ്യം എന്നിവരുമായി ബന്ധപ്പെട്ട നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നെന്നും ഈ പരിഷ്കാരങ്ങൾ തൊഴിലാളികളെയും യുവാക്കളെയും സ്ത്രീകളെയും രാജ്യത്തെ കർഷകരെയും ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ പരിഷ്കാരങ്ങളെ എതിർക്കുന്ന ആളുകൾ അവരവരുടെ കാര്യ സാധ്യത്തിനാണ് പ്രതിഷേധിക്കുന്നതന്ന് പ്രധാനമന്ത്രി പറഞ്ഞു.

കർഷരുടെ ആയുധങ്ങൾക്കും യന്ത്രങ്ങൾക്കും തീ കൊളുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ പ്രതിഷേധക്കാർ കർഷകരെ അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. പ്രതിപക്ഷം എംഎസ്പി കൊണ്ട് വരുമെന്ന് പറഞ്ഞെങ്കിലും അങ്ങനെ ചെയ്തില്ലെന്നും തുടർന്ന് സ്വാമിനാഥൻ കമ്മിഷന്‍റെ ശുപാർശ പ്രകാരം ബിജെപി സർക്കാരാണ് എംഎസ്പി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details