ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മഹാദിൽ കെട്ടിടം തകർന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മഹാദിലെ അപകടത്തില്‍ താൻ ദുഃഖിതനാണെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വേണ്ട പിന്തുണ നൽകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മഹാദിൽ കെട്ടിടം തകർന്ന സംഭവം; പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി - പ്രധാനമന്ത്രി
പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വേണ്ട പിന്തുണ നൽകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു
മഹാദിൽ കെട്ടിടം തകർന്ന സംഭവം; പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
റായ്‌ഗഡ് ജില്ലയിലെ മഹാദിൽ അഞ്ച് നില കെട്ടിടം തകർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. 18 പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയുമാണ്. പ്രാദേശിക അധികാരികളും എൻ.ഡി.ആർ.എഫ് ടീമുകളും ദുരന്തം നടന്ന സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം നടത്താൻ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) മൂന്ന് സംഘങ്ങളാണ് സ്ഥലത്തുള്ളത്.