കേരളം

kerala

ETV Bharat / bharat

നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി - പ്രധാനമന്ത്രി നരേന്ദ്രമോദി

യുവാക്കളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം രാജ്യത്തെ വിഭജിക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി

PM Modi does not have guts to speak to students on economy: Rahul  Rahul Gandhi news  Prime Minister Narendra Modi news  Congress meet on CAA  Congress-led opposition meet on CAA  Rahul jabs PM Modi  Congress meeting in New Delhi  Congress meeting today  Ghulam Nabi Azad  Manmohan Singh  സമ്പദ്ഘടന  പ്രധാനമന്ത്രി നരേന്ദ്രമോദി  രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

By

Published : Jan 13, 2020, 11:41 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമ്പദ്‌ഘടനയുടെ വളര്‍ച്ചക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ ഏതെങ്കിലും സര്‍വകലാശാലയില്‍ പോയി വിദ്യാര്‍ഥികളോട് പറയാൻ സാധിക്കുമോ എന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. യുവാക്കളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം രാജ്യത്തെ വിഭജിക്കുകയാണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

സമ്പദ്ഘടനയെപ്പറ്റി വിദ്യാര്‍ഥികളോട് സംവദിക്കാൻ മോദിയെ വെല്ലുവിളിച്ച് രാഹുല്‍

വിദ്യാര്‍ഥികള്‍ക്ക് മുൻപില്‍ നില്‍ക്കാനും അവരോട് സംസാരിക്കാനും പ്രധാനമന്ത്രിക്ക് ധൈര്യമില്ല. പകരം പൊലീസിനെ ഉപയോഗിച്ച് അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പൊലീസിന്‍റെ അകമ്പടിയില്ലാതെ സര്‍വകലാശാലകളില്‍ പോയി വിദ്യാര്‍ഥികളോട് സംസാരിക്കാൻ സാധിക്കുമോയെന്നും രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ABOUT THE AUTHOR

...view details