ട്വിറ്ററില്‍ വൈറലായി മോദിയുടെ തമിഴ് കവിത - മാമല്ലപുരം കൂടികാഴ്‌ച
ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങുമായി കൂടികാഴ്‌ച നടത്താന്‍ മാമല്ലപുരത്തെത്തിയ സമയത്ത് രചിച്ച കവിതയുടെ തമിഴ് വിവര്‍ത്തനമാണ് മോദി ട്വിറ്ററിലൂടെ പങ്കുവച്ചത്.
![ട്വിറ്ററില്‍ വൈറലായി മോദിയുടെ തമിഴ് കവിത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4815774-24-4815774-1571594593581.jpg)
ട്വിറ്ററില്‍ വൈറലായി മോദിയുടെ തമിഴ് കവിത
ചെന്നൈ: തമിഴ് കവിതയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങുമായി കൂടികാഴ്‌ച നടത്താന്‍ മാമല്ലപുരത്തെത്തിയ സമയത്ത് രചിച്ച കവിതയുടെ തമിഴ് വിവര്‍ത്തനമാണ് മോദി ട്വിറ്ററിലൂടെ പങ്കുവച്ചത്. "സാഗരമേ നിനക്കെന്‍റെ വന്ദനം" എന്ന് തുടങ്ങുന്ന കവിത താന്‍ കടലിനോട് നടത്തിയ സംഭാഷണമാണെന്നും മോദി ട്വീറ്റ് ചെയ്‌തു. ഹിന്ദിയിലെഴുതിയ കവിതയാണ് വിവര്‍ത്തനം ചെയ്‌തിരിക്കുന്നത്.