ന്യൂഡൽഹി: ബ്രിട്ടിഷ് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോറിസ് ജോൺസണിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുകെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഒന്നിച്ച് പ്രവർത്തിക്കാമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
ബോറിസ് ജോൺസൺന്‍റെ വിജയം; അഭിനന്ദിച്ച് മോദി - ബോറിസ് ജോൺസൺന്‍റെ വിജയം
തെരഞ്ഞെടുപ്പ് ഫലത്തിൽ മികച്ച വിജയമാണ് ബോറിസിന്‍റെ നേതൃത്വത്തിലുള്ള കൺസർവേറ്റിവ് പാർട്ടി നേടിയത്

ബോറിസ്
ബ്രിട്ടണിലെ 2019 തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബോറിസ് ജോൺസണിന്‍റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മികച്ച വിജയമാണ് നേടിയത്. ഇതോടെ ബ്രക്‌സിറ്റ് നടപ്പിലാക്കുമെന്ന ബോറിസ് ജോൺസണിന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം യാഥാർഥ്യമാകുകയാണ്.