കേരളം

kerala

ETV Bharat / bharat

ബെയ്റൂത് സ്‌ഫോടനം; നരേന്ദ്ര മോദി അനുശോചിച്ചു - PM Modi condoles loss of life in Beirut blast

ബെയ്റൂത് തുറമുഖത്തുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. 4,000 ത്തിലധികം പേർക്ക് പരിക്കേറ്റു.

ന്യൂഡൽഹി ബെയ്റൂത്ത് ബെയ്റൂത്ത് സ്ഫോടനം മരിച്ചവർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതു സുരക്ഷാ സേവന മേധാവി ജനറൽ അബ്ബാസ് ഇബ്രാഹിം Beirut blast PM Modi condoles loss of life in Beirut blast PM Modi condoles
ബെയ്റൂത്ത് സ്‌ഫോടനം;മരിച്ചവർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

By

Published : Aug 5, 2020, 10:28 AM IST

Updated : Aug 6, 2020, 9:10 AM IST

ന്യൂഡൽഹി:ബെയ്റൂത്തിലെ സ്‌ഫോടനത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. " ബെയ്റൂത്തിലെ സ്ഫോടനത്തിൽ ഞാൻ ദുഖിതനാണ്. സ്ഫോടനത്തിൽ നിരവധി ആളുകളുടെ ജീവനും സ്വത്തും നഷ്ടമായി. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും" പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.

ബെയ്റൂത് തുറമുഖത്തുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. 4,000 ത്തിലധികം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരമാണ് സ്‌ഫോടനം ഉണ്ടായത്. നഗരത്തിന്‍റെ പകുതി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും പരിക്കേറ്റവരിൽ ഭൂരിഭാഗവും ആശുപത്രികൾ ചികിത്സയിലാണെന്നും സിറ്റി ഗവർണർ പറഞ്ഞു. തുറമുഖത്ത് വളരെക്കാലമായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് സ്ഫോടന കാരണമെന്ന് രാജ്യത്തെ പൊതു സുരക്ഷാ സേവന മേധാവി ജനറൽ അബ്ബാസ് ഇബ്രാഹിം പറഞ്ഞു.

Last Updated : Aug 6, 2020, 9:10 AM IST

ABOUT THE AUTHOR

...view details