കേരളം

kerala

ETV Bharat / bharat

ഇന്ത്യ -പാക് സംഘർഷം ; ദേശീയ സുരക്ഷാ യോഗം വിളിച്ച് പ്രധാനമന്ത്രി - ഇന്ത്യ

വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ തിരികെ വന്ന് രണ്ട് ദിവസത്തിനു ശേഷമാണ് ദേശീയ സുരക്ഷോ യോഗം വിളിച്ചു ചേർത്തത്. പുൽവാമ ഭീകരാക്രമണത്തിന് ശേഷമുളള അതിർത്തിയിലെ സാഹചര്യങ്ങളും യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

അടിയന്തര സുരക്ഷാ കൗൺസിൽ യോഗം

By

Published : Mar 3, 2019, 11:35 PM IST

ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ, കേന്ദ്രമന്ത്രിമാരായ രാജ്‍നാഥ് സിംഗ്, സുഷമാ സ്വരാജ്, നിർമലാ സീതാരാമൻ, അരുൺ ജയ്‍റ്റ്‍ലി തുടങ്ങിവർ പങ്കെടുക്കുന്നുണ്ട്. അതിർത്തിയിലെ സുരക്ഷാ പ്രശ്നങ്ങളാകും യോഗത്തിൽ വിലയിരുത്തുക.

വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ തിരികെ വന്ന് രണ്ട് ദിവസത്തിനു ശേഷമാണ് ദേശീയ സുരക്ഷോ യോഗം വിളിച്ചു ചേർത്തത്. പുൽവാമ ഭീകരാക്രമണത്തിന് ശേഷമുളള അതിർത്തിയിലെ സാഹചര്യങ്ങളും യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

ഫെബ്രുവരി 27 നാണ് അതിർത്തി കടന്നെത്തിയ പാക് പോർ വിമാനമായ എഫ്-16 നെ വിജയകരമായി തുരത്തിയോടിക്കുന്നതിനിടെഅഭിനന്ദന്‍റെ മിഗ്-21 തകർന്നു വീണത്. പാരച്യൂട്ട് വഴി പാക് അതിർത്തിക്കുള്ളിൽ ഇറങ്ങിയ അഭിനന്ദനെ പാക് സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൈന്യത്തിന്‍റെ കസ്റ്റഡിയിലായ അഭിനന്ദനെ പിന്നീട് ഇന്ത്യയുടെയും ലോകരാജ്യങ്ങളുടെയും സമ്മർദ്ദഫലമായി വിട്ടുനൽകാൻ പാകിസ്ഥാൻ തീരുമാനിക്കുകയായിരുന്നു. അഭിനന്ദനെ വിട്ടയക്കുന്നത് സമാധാന സന്ദേശമായാണെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഇതിനിടെ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ കൊല്ലപ്പെട്ടെന്ന വിവരം അൽപ സമയം മുമ്പ്പുറത്തു വന്നിരുന്നു. എന്നാൽ അസർ മരിച്ചെന്ന വാർത്ത പാക് സർക്കാരോ സൈന്യമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ അതിർത്തിയിൽ പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. രജൗരി, കൃഷ്ണഘാട്ടി, പൂഞ്ച് ഉൾപ്പടെയുള്ള സെക്ടറുകളിൽ തുടർച്ചയായി വെടിവെപ്പും നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രധാനമന്ത്രി അടിയന്തര സുരക്ഷാ യോഗം വിളിച്ചു ചേർത്തത്.

ABOUT THE AUTHOR

...view details