കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം എല്ലാവര്‍ക്കും പ്രചോദനം: പ്രകാശ് ജാവദേക്കര്‍ - പ്രകാശ് ജാവദേക്കര്‍

ജീവന്‍ പണയംവെച്ച് പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്കൊപ്പം ആഘോഷങ്ങള്‍ കൊണ്ടാടാന്‍ നാം ഓരോരുത്തരും സമയം കണ്ടെത്തണമെന്ന സന്ദേശമാണ് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നതെന്ന് പ്രകാശ് ജാവദേക്കര്‍

പ്രധാനമന്ത്രി സൈനീകര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത് എല്ലാവര്‍ക്കും പ്രചോദമായെന്ന് പ്രകാശ് ജാവദേക്കര്‍

By

Published : Oct 28, 2019, 2:57 PM IST

Updated : Oct 28, 2019, 3:57 PM IST

പൂനൈ: ജമ്മു കശ്മീരിലെ രാജൗരിയിൽ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരും ഉത്സവങ്ങൾ ആഘോഷിക്കണമെന്ന സന്ദേശമാണ് പകര്‍ന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ . ഇതിനെ പ്രചോദനാത്മക പ്രവർത്തനം എന്ന് വിളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ജാവദേക്കർപറഞ്ഞു. എല്ലാ വർഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി അതിർത്തിയിലെ വിവിധ മേഖലകളിലെ സൈനികരെ സന്ദര്‍ശിക്കാറുണ്ട്. ആഘോഷങ്ങളെല്ലാം ഒഴിവാക്കി ജീവന്‍ പണയംവെച്ച് നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സൈനകര്‍ക്കൊപ്പം ആഘോഷങ്ങള്‍ കൊണ്ടാടാന്‍ നാം സമയം കണ്ടെത്തണമെന്ന സന്ദേശമാണ് ഇത്തരം പ്രവൃത്തിയിലൂടെ പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.സുരക്ഷാ സേനയുടെ മനോവീര്യം വർധിപ്പിക്കുന്ന പ്രവൃത്തിയാണിതെന്നും പ്രധാനമന്ത്രിയുടെ ഓരോ പ്രവര്‍ത്തനങ്ങളും അതിവേഗം ഇന്ത്യയെ മാറ്റത്തിലേക്ക് നയിക്കുന്നുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നാംതവണയാണ് ജമ്മുകശ്‌മീരിലെ സൈനികർക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. 2014ലും 2017ലും മോദി ജമ്മുകശ്മീരില്‍ എത്തിയിരുന്നു.

Last Updated : Oct 28, 2019, 3:57 PM IST

ABOUT THE AUTHOR

...view details