കേരളം

kerala

ETV Bharat / bharat

സമാധാനത്തിന് കരുത്ത് വേണം: സൈന്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി - പ്രധാനമന്ത്രി

Leh  PM Modi  പ്രധാനമന്ത്രി ലഡാക്ക് സന്ദർശിക്കുന്നു  ലഡാക്ക് സന്ദർശിക്കുന്നു  രാവിലെ ലേയില്‍ എത്തി'  പ്രധാനമന്ത്രി  പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി ലഡാക്ക് സന്ദർശിക്കുന്നു

By

Published : Jul 3, 2020, 10:24 AM IST

Updated : Jul 3, 2020, 4:31 PM IST

15:34 July 03

ലഡാക്കിൽ സൈന്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

14:50 July 03

സമാധാനത്തിന് കരുത്ത് വേണം: സൈന്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

10:49 July 03

പ്രധാനമന്ത്രി ലഡാക്ക് സന്ദർശിക്കുന്നു

10:15 July 03

രാവിലെ ലേയില്‍ എത്തിയശേഷമാണ് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്

പ്രധാനമന്ത്രി ലഡാക്ക് സന്ദർശിക്കുന്നു

ശ്രീനഗര്‍: ഇന്ത്യൻ സൈന്യത്തിന്‍റെ ദൃഢനിശ്ചയത്തെ ലോകത്ത് ആർക്കും തോല്‍പ്പിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 11,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലഡാക്കിലെ അതിർത്തി പോസ്റ്റായ നിമുവില്‍ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് സൈന്യത്തില്‍ പൂർണ വിശ്വാസമുണ്ട്. ജവാൻമാരുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണ്. ദുർബലമായവർക്ക് ഒരിക്കലും സമാധാനത്തിന് തുടക്കം കുറിക്കാൻ കഴിയില്ല. അതിന് ധൈര്യം ആവശ്യമാണ്. സൈന്യം കാണിച്ച ധൈര്യം ഇന്ത്യയുടെ ശക്തിയെ കുറിച്ച് ലോകമെമ്പാടും സന്ദേശം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം സംയുക്ത കരസേന മേധാവി ബിപിന്‍ റാവത്തും കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവേനയും ലഡാക്ക് സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു. നിമുവില്‍ വെച്ച് കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. കരസേനയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ലഡാക്കില്‍ പ്രതിരോധ മന്ത്രി ഇന്ന് സന്ദര്‍ശനം നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു

Last Updated : Jul 3, 2020, 4:31 PM IST

ABOUT THE AUTHOR

...view details