കേരളം

kerala

ETV Bharat / bharat

ബദ്രുദ്ദീന്‍ അജ്മലിന്‍റെ മോദിക്കെതിരായ പരാമര്‍ശം വിവാദത്തില്‍ - social media

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നരേന്ദ്രമോദിയെ പുറത്താക്കുമെന്നും ഇതോടെ മോദിക്ക് ചായക്കട തുടങ്ങാമെന്നുമായിരുന്നു എഐയുഎഫ്  നേതാവ് ബദ്രുദ്ദീന്‍ അജ്മലിന്‍റെ പരാമര്‍ശം.

ബദ്രുദ്ദീന്‍ അജ്മല്‍

By

Published : Apr 13, 2019, 12:25 PM IST

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐയുഎഫ് നേതാവ് ബദ്രുദ്ദീന്‍ അജ്മല്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നരേന്ദ്രമോദിയെ പുറത്താക്കുമെന്നും ഇതോടെ മോദിക്ക് ചായക്കട തുടങ്ങാമെന്നുമായിരുന്നു എഐയുഎഫ് നേതാവ് ബദ്രുദ്ദീന്‍ അജ്മലിന്‍റെ പരാമര്‍ശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു ബദ്രുദ്ദീന്‍റെ വിവാദ പരാമര്‍ശം. കഴിഞ്ഞ വര്‍ഷം മഹാസഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ അജ്മല്‍ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. ബിജെപി സര്‍ക്കാരിനെതിരെ രൂപീകരിച്ച മഹാസഖ്യത്തില്‍ എഐയുഎഫും പങ്കാളിയാണ്.

ABOUT THE AUTHOR

...view details