കേരളം

kerala

ETV Bharat / bharat

അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലയിട്ടു - പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേത്യത്വത്തിൽ ഭൂമി പൂജ ചടങ്ങുകളും നടന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേത്യത്വത്തിൽ ഭൂമി പൂജ ചടങ്ങുകളും നടന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേത്യത്വത്തിൽ ഭൂമി പൂജ ചടങ്ങുകളും നടന്നു.

By

Published : Aug 5, 2020, 12:22 PM IST

Updated : Aug 5, 2020, 1:30 PM IST

അയോധ്യ: രാമ ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം പ്രധാനമന്ത്രി മോദി നിർവ്വഹിച്ചു. പ്രധാനമന്ത്രിയുടെ നേത്യത്വത്തിൽ ഭൂമി പൂജ ചടങ്ങുകളും നടന്നു. രാമ വിഗ്രഹം സന്ദർശിച്ച ശേഷം പ്രധാനമന്ത്രി രാമ ജന്മഭൂമിയിലേക്ക് എത്തിയ 12 മണിയോടെ 'ഭഗവാൻ ശ്രീ രാംലാല വിരാജ്മാൻ' പൂജ നടത്തി. ക്ഷേത്രപരിസരത്ത് ഒരു പാരിജാത തൈയും നട്ടു.

തുടർന്ന് ഉച്ചയ്ക്ക് 12.30തോടെ രാമ ക്ഷേത്രത്തിന്‍റെ ഭൂമി പൂജ ആരംഭിച്ചു. ഭൂമി പൂജയ്ക്ക് ശേഷം രാമ ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന ചടങ്ങ് നടക്കും. ചടങ്ങിൽ പ്രധാനമന്ത്രി മോദി പ്രസംഗിക്കും. ഈ അവസരത്തിൽ പ്രധാനമന്ത്രി ഫലകം അനാച്ഛാദനം ചെയ്യുകയും 'ശ്രീരാം ജന്മഭൂമി മന്ദിർ' എന്ന സ്മാരക തപാൽ സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്യും.

രാം ജന്മഭൂമിപൂജയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ ഹനുമാൻഗർഹി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി മോദി ക്ഷേത്രത്തിൽ ആരതി നടത്തി. പ്രധാനമന്ത്രിയ്ക്ക് ശിരോവസ്ത്രം, വെള്ളി മുകുത് എന്നിവ ഹനുമാൻ ഗാരി ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ ശ്രീ ഗദ്ദീൻഷീൻ പ്രേംദാസ് സമ്മാനിച്ചു. രാമ ജന്മഭൂമി സന്ദർശിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി.

Last Updated : Aug 5, 2020, 1:30 PM IST

ABOUT THE AUTHOR

...view details