ഭുവനേശ്വർ: ഉംപുൻ ചുഴലിക്കാറ്റ് ബാധിച്ച ഒഡിഷക്ക് 500 കോടി രൂപയുടെ മുൻകൂർ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി വെള്ളിയാഴ്ച സംസ്ഥാനത്ത് എത്തിയിരുന്നു. തുടർന്ന് ഒഡിഷ ഗവർണർ ഗണേഷി ലാൽ, മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരുമായി അവലോകന യോഗം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാരിൽ നിന്നും വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ സഹായം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവലോകന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, പ്രതാപ് സാരംഗി എന്നിവരും പങ്കെടുത്തു.
ഒഡിഷക്ക് ആശ്വാസം; 500 കോടി രൂപ മുൻകൂർ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി - Odisha
ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
ഒഡീഷക്ക് ആശ്വാസം; 500 കോടി രൂപ മുൻകൂർ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും സ്വാഭാവികമായും പല നാശനഷ്ടങ്ങളും ഒഡിഷയിൽ സംഭവിച്ചിട്ടുണ്ട്. കൊവിഡിനൊപ്പം ചുഴലിക്കാറ്റും എത്തിയത് സംസ്ഥാനങ്ങൾക്ക് മുമ്പിൽ ഗുരുതരമായ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും മോദി പറഞ്ഞു.