ന്യൂഡൽഹി:യുഎൻ സെക്യൂരിറ്റി കൗൺസിലിലെ (യുഎൻഎസ്‌സി) താൽകാലിക അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹിക വാർഷിക ഉന്നതതല വിഭാഗത്തെ (ഇകോസോക്) അഭിസംബോധന ചെയ്തു. സർക്കാർ, സ്വകാര്യമേഖല, സിവിൽ സൊസൈറ്റി, അക്കാദമിയ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ വാർഷിക സെഷനിൽ പങ്കെടുക്കുന്നുണ്ട്. കൊവിഡിന് ശേഷമുള്ള ബഹുരാഷ്ട്രവാദം: 75-ാം വാർഷികത്തിൽ യുഎൻ എങ്ങനെ വർത്തിക്കണം എന്നതാണ് സെഗമെന്‍റിന്‍റെ വിഷയം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്‌ട്രസഭാ ഘടകത്തെ അഭിസംബോധന ചെയ്തു - പ്രധാനമന്ത്രി നരേന്ദ്ര മോദി ഇകോസോകിനെ അഭിസംബോധന ചെയ്തു
സർക്കാർ, സ്വകാര്യമേഖല, സിവിൽ സൊസൈറ്റി, അക്കാദമി എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ വാർഷിക സെഷനിൽ പങ്കെടുക്കുന്നുണ്ട്
പ്രധാനമന്ത്രി
മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പരിതസ്ഥിതിക്കും കൊവിഡിനുമെതിരാ ഈ സെഷൻ ബഹുരാഷ്ട്രവാദത്തിന്‍റെ ഗതി രൂപപ്പെടുത്തുന്ന നിർണായക ശക്തികളെ കേന്ദ്രീകരിക്കുകയും ശക്തമായ നേതൃത്വം, ഫലപ്രദമായ അന്താരാഷ്ട്ര സ്ഥാപനങ്ങൾ, പങ്കാളിത്തത്തിന്‍റെവർദ്ധിച്ച പ്രാധാന്യം എന്നിവയിലൂടെ ആഗോള അജണ്ട ഉയർത്താനുള്ള വഴികൾ സെഷനിൽ ചർച്ച ചെയ്യും. 2016 ജനുവരിയിൽ ഇകോസോകിന്‍റെ 70-ാം വാർഷികത്തിൽ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തിയിരുന്നു.