അയോധ്യ വിധി; നവ ഇന്ത്യയില്‍ വിദ്വേഷമില്ലെന്ന് പ്രധാനമന്ത്രി - PM Modi addresses nation
'നാനാത്വത്തില്‍ ഏകത്വം' എന്ന തത്വചിന്തയിലുള്ള രാജ്യത്തിന്‍റെ വിശ്വാസത്തിന്‍റെ ഉദാഹരണമാണ് വിധിയെന്നും എല്ലാവരുടെയും സമ്മതത്തോടെയാണ് വിധിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹൈദരാബാദ്: അയോധ്യ കേസിലെ സുപ്രീംകോടതിയുടെ വിധി ന്യായത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രധാന വിധിയാണിതെന്നും ഏറെക്കാലമായി തുടരുന്ന കേസിന് പരിസമാപ്തിയായെന്നും മോദി പറഞ്ഞു. സുപ്രീംകോടതി വിധിയെതുടര്‍ന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നാനാത്വത്തില്‍ ഏകത്വം' എന്ന തത്വചിന്തയിലുള്ള രാജ്യത്തിന്‍റെ വിശ്വാസത്തിന്‍റെ ഉദാഹരണമാണ് വിധി. സമാധാനം നിലനിര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച പ്രധാനമന്ത്രി പുതിയ ഇന്ത്യയില്‍ ഭയം, നിഷേധാത്മക ചിന്ത എന്നിവക്ക് സ്ഥാനമില്ലെന്നും പറഞ്ഞു.