പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും - പ്രധാനമന്ത്രി നരേന്ദ്ര മോദി
വൈകിട്ട് ആറു മണിക്കാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക.
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ആറു മണിക്കാണ് മോദി ജനങ്ങളോട് സംസാരിക്കുക. രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടായെന്ന വിലയിരുത്തലിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. നവരാത്രി, ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവകാലം കണക്കിലെടുത്ത് കൊവിഡ് ജാഗ്രത കര്‍ശനമാക്കണമെന്ന് മോദി ആഹ്വാനം ചെയ്തേക്കും.