പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയാണ് ഋഷികുമാര്‍ ശുക്ലയെ പുതിയ സിബിഐ മേധാവിയായി നിയമിച്ചത്. സിബിഐ മേധാവിയെ ഉടന്‍ നിയമിക്കണമെന്നും താല്‍കാലിക ഡയറക്ടര്‍ക്ക് ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി ഇന്നലെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പ് അവഗണിച്ച് പുതിയ ഡയറക്ടറെ പ്രഖ്യാപിച്ചത്.
ഋഷികുമാര്‍ ശുക്ല പുതിയ സിബിഐ മേധാവി - പുതിയ സിബിഐ മേധാവി
1984 ബാച്ച് ഐപിഎസ്, മധ്യപ്രദേശ് മുന്‍ ഡിജിപിയാണ് ശുക്ല. മുന്‍ മേധാവി അലോക് വര്‍മ ജനുവരി 10ന് രാജിവെച്ചതിന് പിന്നാലെ ഡയറക്ടര്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.
ഋഷികുമാര്‍ ശുക്ല
സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മയെ ഉന്നതാധികാര സമിതി പുറത്താക്കിയതിനെ തുടര്‍ന്ന് ജനുവരി 10 മുതല്‍ ഡയറക്ടര്‍ പദവി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെയുളള അഴിമതി കേസിന് പിന്നാലെ വര്‍മ്മയെ സിബിഐ സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു. 2017 ഫെബ്രുവരി 1നാണ് രണ്ട് വര്‍ഷത്തെ കാലാവധിയില്‍ സിബിഐ ഡയറക്ടറായി ആലോക് വര്‍മ്മ ചുമതലയേറ്റത്.