ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്തതാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഷ്ടീയ പാര്‍ട്ടികളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ചരിത്രപരമായ തീരുമാനം ഏറ്റെടുത്ത പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്തതാണ് ബിജെപിയുടെ നേട്ടമെന്ന് മോദി - jammu kashmir
രാഷ്ടീയ പാര്‍ട്ടികളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ചരിത്രപരമായ തീരുമാനം ഏറ്റെടുത്ത പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും അദ്ദേഹം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
പ്രത്യേക പദവി നീക്കം ചെയ്തതാണ് ബിജെപിയുടെ നേട്ടത്തിന് പിന്നിലെന്ന് മോദി
ചരിത്രത്തില്‍ ആദ്യമായാണ് ജമ്മുവിലും കശ്മീരിലും മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കൗണ്‍സിലിലേക്ക് 27 പേര്‍ മത്സരിച്ചതില്‍ ബിജെപിയുടെ 22 സ്ഥാനാര്‍ഥികളും എതിരില്ലാതെ വിജയിച്ചു. പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും നാഷനല്‍ കോണ്‍ഫറന്‍സും തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു.