ന്യൂഡല്‍ഹി:ഛത്തിസ്‌ഗഡിലെ സുഖ്‌മ ജില്ലയിലുണ്ടായ മാവോയിസ്‌റ്റ് ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ വീരമൃത്യു രാജ്യം ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെ പ്രധാനമന്ത്രി സംഭവത്തെ അപലിപ്പിച്ചത്. പരിക്കേറ്റ ജവാന്മാര്‍ക്ക് എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഛത്തിസ്‌ഗഡിലെ മാവോയിസ്‌റ്റ് ആക്രമണത്തെ അപലപിച്ച് മോദി
ശനിയാഴ്‌ചയുണ്ടായ ആക്രമണത്തില്‍ 17 സൈനികരാണ് കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.
ശനിയാഴ്‌ചയുണ്ടായ ആക്രമണത്തില്‍ 17 സൈനികരാണ് കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. മാവോയിസ്റ്റുകളുടെ വൻസംഘം തമ്പടിച്ചതായ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്ക് പോയ പൊലീസിന്‍റെ പ്രത്യേക ദൗത്യസേനയുടെയും സിആർപിഎഫിന്‍റെയും 600 പേരടങ്ങിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. 250 ലേറെ വരുന്ന മാവോയിസ്റ്റ് സംഘം വെടിവെപ്പ് രണ്ടര മണിക്കൂര്‍ നീണ്ടു നിന്നും. ഇതിനിടയിലാണ് 17 സൈനികരെ കാണാതായത്. ഇവരുടെ മൃതദേഹങ്ങളാണ് കാട്ടില്‍ നിന്ന് പിന്നീട് കണ്ടെത്തിയത്. ഇന്നലെ പകലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.