ഹരിയാന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. രാജീവ് ഗാന്ധിയെ
വിമർശിക്കുന്ന മോദി റാഫേൽ ഇടപാടിനെക്കുറിച്ചും സംസാരിക്കണമെന്ന് രാഹുൽ ഹരിയാനയിൽ പറഞ്ഞു. ഹരിയാനയിലെ സിർസയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
റാഫേലിനെ കുറിച്ചും മോദി സംസാരിക്കണം: രാഹുൽ ഗാന്ധി - രാജീവ് ഗാന്ധി
"നരേന്ദ്ര മോദിക്ക് എന്‍റെ അച്ഛനെ കുറിച്ച് എത്ര വേണമെങ്കിലും സംസാരിക്കാം എന്നാൽ റാഫേൽ ഇടപാടിനെക്കുറിച്ചും അദ്ദേഹം സംസാരിക്കണം" -രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്‍റെ അച്ഛനെ കുറിച്ച് എത്ര വേണമെങ്കിലും സംസാരിക്കാം എന്നാൽ റാഫേൽ ഇടപാടിനെക്കുറിച്ചും അദ്ദേഹം സംസാരിക്കണം. രാജ്യത്ത് രണ്ടു കോടി തൊഴിൽ അവസരണങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്‌ദാനത്തെ കുറിച്ചും മോദി സംസാരിക്കണം. രാഹുൽ പറഞ്ഞു.
എന്തുകൊണ്ടാണ് അനിൽ അംബാനിക്ക് മോദി റാഫേൽ കരാർ നൽകിയത്. ഇന്നുവരെ അനിൽ അംബാനി ഇത്തരത്തിൽ ഒരു സംരഭത്തിന് നേതൃത്വം നൽയിട്ടില്ല 15 ലക്ഷം തുക രാജ്യത്തെ ഞങ്ങളുടെ ബാങ്ക് അകൗണ്ടുകളിലേക്ക് വരുമെന്നാണ് മോദി പറഞ്ഞത്. എന്നാൽ അതുണ്ടായില്ല. തെറ്റായായ വാഗ്ദാനങ്ങളാണ് മോദി പ്രചരിപ്പിക്കുന്നത് എന്ന് കര്‍ഷകരും, യുവാക്കളും തിരിച്ചറിയണം.കോൺഗ്രസ് വാഗ്ദാനം ചെയ്ത 360000 രൂപ അഞ്ച് വർഷത്തിനുള്ളിൽ ജനങ്ങളുടെ ബാങ്ക് അകൗണ്ടുകളിലേക്ക് എത്തും. മധ്യപ്രദേശ് ,രാജസ്ഥാൻ എന്നിവടങ്ങളിൽ എല്ലാം അധികാരത്തിൽ എത്തി പത്ത് ദിവസത്തിനകം കാർഷിക കടങ്ങൾ കോൺഗ്രസ് എഴുതി തള്ളിയെന്നും രാഹുൽ ഹരിയാനയിൽ പറഞ്ഞു.