ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
19:58 May 12
നാലാം ഘട്ട ലോക്ക് ഡൗണ്‍ മെയ് 18ന് മുമ്പ് സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങൾക്കനുസരിച്ച് പ്രഖ്യാപിക്കും.
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വയം പര്യാപ്‌തത ലക്ഷ്യമിട്ട് ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നാലാം ഘട്ട ലോക്ക് ഡൗണ്‍ മെയ് 18ന് മുമ്പ് സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങൾക്കനുസരിച്ച് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പാക്കേജിന്‍റെ പത്ത് ശതമാനം കൊവിഡ് പ്രതിരോധത്തിനായി വകയിരുത്തും. 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' എന്ന് പേരിട്ടിരിക്കുന്ന പാക്കേജിന്‍റെ കൂടുതല്‍ വിവരങ്ങൾ ധനകാര്യവകുപ്പ് ബുധനാഴ്‌ച പുറത്തുവിടും. പാക്കേജ് സമസ്‌ത മേഖലകൾക്കും ഉത്തേജനമേകാനാണെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു.
കൊവിഡ് പ്രതിരോധം തുടങ്ങിയിട്ട് നാല് മാസം പിന്നിടുകയാണ്. ഇത്തരമൊരു അനുഭവം ലോകത്തില്‍ ആദ്യമാണ്. കൊവിഡിനെതിരെയുള്ള യുദ്ധത്തിലാണ് രാജ്യം. കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യ തോല്‍ക്കില്ല. കൊവിഡിന് ശേഷം ഇന്ത്യയെ കരുത്തുറ്റതാക്കണം. 21ാം നൂറ്റാണ്ട് നമ്മുടേതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.