ന്യൂഡല്‍ഹി: ദീപാവലി സീസണായതിനാല്‍ പ്രാദേശിക ഉല്പന്നങ്ങള് വാങ്ങണമെന്ന് അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി മോദി. ദീപാവലി ആഘോഷങ്ങളില്‍ പ്രാദേശിക ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉത്തേജനം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സിലൂടെ വാരാണസിയില്‍ ആരംഭിക്കുന്ന പുതിയ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദീപാവലി ആഘോഷങ്ങളില്‍ പ്രാദേശിക ഉല്പന്നങ്ങള് വാങ്ങണമെന്ന് മോദി - മോദി
ദീപാവലി പോലുള്ള ആഘോഷങ്ങളില്‍ പ്രാദേശിക ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉണര്‍വാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ദീപാവലി ആഘോഷങ്ങളില്‍ പ്രാദേശിക ഉല്പന്നങ്ങള് വാങ്ങണമെന്ന് മോദി
വോക്കല്‍ ഫോര്‍ ലോക്കല്‍ സംരഭത്തിന് സമാനമായി ദീപാവലി നാളുകളില്‍ വാരാണസിയിലെയും കൂടാതെ എല്ലാ ജനങ്ങളും പ്രാദേശിക ഉല്‍പന്നങ്ങള്‍ വാങ്ങി പ്രോല്‍സാഹിപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക ഉല്‍പന്നങ്ങള്‍ വാങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് നിര്‍മാതാക്കള്‍ക്ക് പ്രചോദനമാകുകയും അവരുടെ ദീപാവലി നിറമുള്ളതായി തീരുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.