ന്യൂഡല്‍ഹി:വിജയദശമി ദിനത്തില്‍ ആശംസകളുമായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അസത്യത്തിന് മേല്‍ സത്യം നേടിയ വിജയത്തിന്‍റെ ആഘോഷമാണിതെന്നും വിശ്വാസത്തിലും സത്യത്തിലും അധിഷ്‌ഠിതമായ ജീവിതം നയിക്കാന്‍ വിജയദശമി ആഘോഷം പ്രചോദനമാകട്ടെയെന്നും രാഷ്‌ട്രപതി ആശംസിച്ചു. രാഷ്‌ട്രത്തിന്‍റെയും സമൂഹത്തിന്‍റെയും പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ഓരോരുത്തരെയും ഈ സുദിനം പ്രചോദിപ്പിക്കട്ടെയെന്നും രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.
വിജയദശമി ആശംസിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും
അസത്യത്തിന് മേല്‍ സത്യം നേടിയ വിജയത്തിന്‍റെ ആഘോഷമാണ് വിജയദശമിയെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്.
വിജയദശമി ആശംസിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും
ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയദശമി ആശംസകൾ നേര്‍ന്നത്. മുമ്പ് പങ്കെടുത്ത ദസറ ആഘോഷങ്ങളുടെ ദൃശ്യങ്ങളും ആശംസക്കൊപ്പം മോദി ട്വിറ്ററില്‍ പങ്കുവെച്ചു.
ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ല എന്നിവരും വിജയദശമി ആശംസകൾ നേര്‍ന്നു.