ന്യൂഡൽഹി: കര്‍ണാടകയിലെ ശിവമോഗയിലെ ക്വാറിയിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും ദുരിത ബാധിതർക്ക് സർക്കാർ എല്ലാ സഹായങ്ങളും ചെയ്യുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ശിവമോഗ സ്ഫോടനം; അനുശോചിച്ച് പ്രധാനമന്ത്രി - ശിവമോഗ ക്വാറി
അപകടത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യെദ്യൂരപ്പ ഉത്തരവിട്ടു.
ശിവമോഗ ഉഗ്ര സ്ഫോടനം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
അതേസമയം അപകടത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യെദ്യൂരപ്പ ഉത്തരവിട്ടു. രക്ഷാ പ്രവർത്തനത്തിനായി വേഗത്തിൽ തന്നെ സംഘത്തെ അയച്ചെന്നും രാത്രി തന്നെ മുതിർന്ന ഓഫീസർന്മാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കില്‍ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ ജലാറ്റിൻ സ്‌റ്റിക്കുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബിഹാര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്.