കേരളം

kerala

ETV Bharat / bharat

പിഎം കെയർ ഫണ്ട് 'പബ്ലിക് അതോറിറ്റി'യായി പ്രഖ്യാപിക്കണമെന്ന ഹർജിക്കെതിരെ പിഎംഒ - കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

കൂടുതൽ വാദം കേൾക്കുന്നതിനായി ഡൽഹി ഹൈക്കോടതി കേസ് ഓഗസ്റ്റ് 28ലേക്ക് മാറ്റി

PM CARES Fund  public authority  RTI not maintainable  PMO to HC  New Delhi  The Prime Minister's Office  Justice Navin Chawla  Delhi High Court  പിഎം കെയർ ഫണ്ട്  പിഎംഒ  ന്യൂഡൽഹി  വിവരാവകാശ നിയമം  ആർടിഐ  കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർ  കൊവിഡ് ധനസഹായം
പിഎം കെയർ ഫണ്ട് 'പബ്ലിക് അതോറിറ്റി'യായി പ്രഖ്യാപിക്കണമെന്ന ഹർജിക്കെതിരെ പിഎംഒ

By

Published : Jun 10, 2020, 5:26 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പിഎം കെയർ ഫണ്ട് വിവരാവകാശ നിയമത്തിൽ കീഴിൽ 'പബ്ലിക് അതോറിറ്റി'യായി പ്രഖ്യാപിക്കണമെന്ന ഹർജിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് ഡൽഹി കോടതിയിൽ എതിർപ്പ് രേഖപ്പെടുത്തി. വീഡിയോ കോൺഫറൻസിലൂടെ ജസ്റ്റിസ് നവീൻ ചൗളയാണ് ഹർജിയിൽ വാദം കേട്ടത്. അതേ സമയം പ്രധാനമന്ത്രിയുടെ ഓഫീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഹർജിക്കെതിരെയുള്ള പ്രതികരണം സമർപ്പിക്കുമെന്ന് കോടതിയിൽ വ്യക്തമാക്കി.

കേസിൽ കൂടുതൽ വാദം കേൾക്കാനായി കോടതി ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് 28ലേക്ക് മാറ്റി. പിഎം കെയർ ഫണ്ട് വിവരാവകാശ നിയമപ്രകാരത്തിൽ പെടുന്നതല്ലെന്ന ജൂൺ 2ലെ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ഉത്തരവ് ചോദ്യം ചെയ്‌താണ് സമ്യക് ഗാംഗ്‌വാൾ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കൊവിഡ് ധനസഹായത്തിനായാണ് പ്രധാനമന്ത്രിയുടെ പേരിൽ പിഎം കെയർ ഫണ്ട് ആരംഭിച്ചത്.

ABOUT THE AUTHOR

...view details