വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിഷേധം തടയാൻ ഹൈക്കോടതി നോട്ടീസ് - സിഎഎ; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിഷേധ പരിപാടികൾ തടയാൻ ഹൈക്കോടതി നോട്ടീസ്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും തത്ഫലമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നും ജസ്റ്റിസുമാരായ എം സത്യനാരായണൻ, ആർ ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാദിച്ചു.

ചെന്നൈ: യൂണിവേഴ്‌സിറ്റികളിലും സ്‌കൂളുകളിലും വിദ്യാർഥികൾ നടത്തുന്ന സിഎഎ വിരുദ്ധ പ്രതിഷേധം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്രത്തിനും തമിഴ്‌നാട് സർക്കാരിനും നോട്ടീസ് നൽകി. ഇന്ത്യൻ മക്കൽ മന്ദ്രം എന്ന എൻജിഒയുടെ സ്ഥാപക പ്രസിഡന്‍റ് വരകിയുടെ അപേക്ഷയിന്മേലാണ് നടപടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും തത്ഫലമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നും ജസ്റ്റിസുമാരായ എം സത്യനാരായണൻ, ആർ ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
സിഎഎയ്‌ക്കെതിരെ മദ്രാസ് യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ നടത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ച് പരാമർശിച്ച ഹർജി, പൊളിറ്റിക്കൽ ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി രാമു മണിവണ്ണനും സെന്റർ ഫോർ ഇസ്ലാമിക് സ്റ്റഡീസ് മേധാവി അബ്ദുല്‍ റഹ്മാനും വിദ്യാർഥികളെ പരോക്ഷമായി പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചു.
പ്രക്ഷോഭം സംസ്ഥാനത്തുടനീളം വ്യാപിച്ചതായും മറ്റ് കോളജുകളിലെയും സ്കൂളുകളിലെയും വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചതായും ഹർജിയിൽ പറയുന്നു. നിയമവിരുദ്ധമായ പ്രക്ഷോഭങ്ങൾ, പ്രതിഷേധങ്ങൾ, സർവകലാശാലകൾക്കും സ്കൂൾ പരിസരങ്ങൾക്കുമിടയിൽ വിദ്യാർഥികൾ നടത്തുന്ന ധർണകൾ എന്നിവ അനുവദിക്കാതിരിക്കാൻ ഉചിതമായ നിർദേശങ്ങൾ കൈകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
TAGGED:
സിഎഎ