ന്യൂഡല്‍ഹി: ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയാതെ യുകെയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തര പരിഗണനയിലെന്ന് സുപ്രീം കോടതി. കൊവിഡ് ബാധിത രാജ്യങ്ങളായ ചൈന, ഇറ്റലി, സ്‌പെയിന്‍, ഇറാന്‍, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ നാട്ടില്‍ തിരിച്ചത്തിക്കാന്‍ ശ്രമം നടത്തുമ്പോള്‍ ഇന്ത്യ മൗനമായി ഇരിക്കുകയാണെന്നും ഹര്‍ജിക്കാരായ മൃതുല്‍, മധുരിമ എന്നിവര്‍ ആരോപിച്ചു.
യുകെ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കണമെന്ന ഹര്‍ജി സുപ്രീ കോടതിയുടെ അടിയന്തര പരിഗണനയില്‍ - ലോക്‌ഡൗണ്‍
ലോക്‌ഡൗണിനെ തടര്‍ന്ന് എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തലാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധിച്ചില്ല
യുകെ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കണമെന്ന ഹര്‍ജി സുപ്രീ കോടതിയുടെ അടിയന്തര പരിഗണനയില്‍
പൗരന്മാര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് തടസമാകുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് ഇന്ത്യന്‍ ഭരണഘടന 14, 21 ആര്‍ട്ടിക്കിളിന്‍റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. വിദ്യാര്‍ഥികള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം എല്ലാ ആരോഗ്യ സൗകര്യങ്ങളുടെയും ലഭ്യത സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു.