ന്യൂഡൽഹി:ലോക്ക് ഡൗൺ കാലയളവിൽ കൊവിഡ് -19 ഇതര ചികിത്സാ ഫീസ് കുറയ്ക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ എല്ലാ സർക്കാരുകൾക്കും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു. ചെലവ് കുറയ്ക്കുന്നതുവരെ തീർപ്പുകൽപ്പിക്കാത്ത എല്ലാ ഫീസുകളിലും ഇടക്കാല സ്റ്റേ നൽകണമെന്നും ആവശ്യം ഉയര്‍ന്നു.
കൊവിഡ് ഇതര ചികിത്സകളുടെ ഫീസ് കുറക്കണമെന്നാവശ്യം - COVID 19
സ്വയംതൊഴിൽ ചെയ്യുന്നവർ, പെൻഷൻകാർ, പ്രൊഫഷണലുകൾ എന്നിവരുടെ വരുമാനം ഗണ്യമായി ഇടിഞ്ഞതായും കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചത് പല കുടുംബങ്ങൾക്കും തിരിച്ചടിയാണെന്നും പൊതു താൽപര്യ ഹര്‍ജിയിൽ പറയുന്നു
![കൊവിഡ് ഇതര ചികിത്സകളുടെ ഫീസ് കുറക്കണമെന്നാവശ്യം Supreme Court Public Interest Litigation Reduced Rates Medical Treatment COVID 19 Novel Coronavirus](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6868201-168-6868201-1587379882116.jpg)
അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂലം പലരും കഷ്ടത അനുഭവിക്കുന്നുണ്ടെന്നും വരുമാന മാര്‍ഗമായിരുന്ന കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചത് പല കുടുംബങ്ങൾക്കും തിരിച്ചടിയാണെന്നും പൊതു താൽപ്പര്യ ഹര്‍ജിയിൽ പറയുന്നു. സ്വയംതൊഴിൽ ചെയ്യുന്നവർ, പെൻഷൻകാർ, പ്രൊഫഷണലുകൾ എന്നിവരുടെ വരുമാനത്തിലും ഗണ്യമായ ഇടിവ് ലോക്ക് ഡൗൺ സൃഷ്ടിച്ചതായും ഹര്‍ജിക്കാരൻ വാദിച്ചു.
ചെലവ് കുറയ്ക്കുന്നതിന് സർക്കാർ ഉപദേശം നൽകിയിട്ടില്ലത്ത് സാഹചര്യം മുതലാക്കി പൗരന്മാരുടെ സാഹചര്യങ്ങൾ കണക്കിലെടുക്കാതെ സ്വകാര്യ ആരോഗ്യ മേഖല മുതലെടുപ്പ് നടത്തുന്നുണ്ടെന്നും ഹര്‍ജിക്കാരൻ ആരോപിച്ചു.