കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ കൂട്ട പരിശോധന ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി - ഇന്ത്യയിൽ കൊവിഡ്‌

രാജ്യത്ത്‌ കൊവിഡ്‌ പരിശോധനകൾ കുറവാണെന്നാണ് ഹർജിക്കാരൻ പരാതിപ്പെട്ടിരിക്കുന്നത്.

വ്യാപക കൊവിഡ്‌ പരിശോധന ഇന്ത്യയിൽ കൊവിഡ്‌ Covid india latest news *
Covid

By

Published : Jun 17, 2020, 10:09 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്‌19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ദേശീയ പരിശോധന നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കേന്ദ്ര സർക്കാരിനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനും ഇത് സംബന്ധിച്ച നിർദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
ഇന്ത്യയിൽ വ്യാപക കൊവിഡ്‌ പരിശോധന കുറവായതിനാൽ രോഗം കൂടുതൽ ആളുകളിലേക്ക് പടരാൻ കാരണമാകുന്നു. പല പ്രദേശങ്ങളിലും നാമമാത്രമായ കൊവിഡ്‌ പരിശോധനയാണ് നടക്കുന്നത്. ഇത് രോഗം ബാധിച്ച് കൂടുതൽ ആളുകൾ മരിക്കുന്നതിന് കാരണമാകുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, പ്രായമായവർ, കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ളവർ എല്ലാം തൽഫലമായി കൊവിഡിന് ഇരകളാകുന്നുവെന്നും ഹർജി സമർപ്പിച്ച ഡോക്ടർ പെന്തപതി പുല്ല റാവു പറയുന്നു.

വൈറസ് വ്യാപനത്തെ തുടർന്ന് കൂട്ട പരിശോധന വേണമെന്ന് ആവശ്യപ്പെട്ട ഹർജി നേരത്തെ സുപ്രീം കോടതിയിൽ എത്തിയിരുന്നു.

ABOUT THE AUTHOR

...view details