കേരളം

kerala

ETV Bharat / bharat

കൊവിഡ്; സൗജന്യ ടെസ്റ്റ് നടത്തണമെന്ന ഉത്തരവില്‍ പുനപരിശോധന വേണമെന്നാവശ്യം - ദുർബലരായ വിഭാഗങ്ങൾ

സ്വകാര്യ ലാബുകളിൽ കൊവിഡ് സൗജന്യ പരിശോധനകൾ നടത്താനും അംഗീകൃത ലാബുകളിൽ അഥവാ ഐ‌സി‌എം‌ആർ അംഗീകരിച്ച ഏതെങ്കിലും ഏജൻസികളിൽ പരിശോധനകൾ നടത്താനും ഏപ്രിൽ 8ന് സുപ്രീം കേന്ദ്രം നിർദേശിച്ചിരുന്നു

Free test  COVID-19 test  coronavirus test  EWS  BPL category  Virus infection  ദുർബലരായ വിഭാഗങ്ങൾ  ദുർബലരായ വിഭാഗങ്ങൾക്ക് സൗജന്യ പരിശോധന നടത്തുന്നത് സംബന്ധിച്ച അപേക്ഷ പുനപരിശോധിക്കും
കൊവിഡ് ടെസ്റ്റ്

By

Published : Apr 11, 2020, 4:58 PM IST

ന്യൂഡൽഹി:സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്കും ബിപി‌എൽ വിഭാഗത്തിൽ വരുന്ന പൗരന്മാർക്കും സ്വകാര്യ ആശുപത്രികളിലും ലാബുകളിലും സൗജന്യ കൊവിഡ് -19 പരിശോധന ഏർപ്പെടുത്തണമെന്ന സുപ്രീംകോടതിയുടെ മുൻ ഉത്തരവിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ.

മാർച്ച് 17ന് ഐസി‌എം‌ആർ പറഞ്ഞിരിക്കുന്ന നിരക്കനുസരിച്ച് പരിശോധന നടത്താമെന്നും അപേക്ഷയിൽ പറഞ്ഞു. സീനിയർ ഓർത്തോപെഡിക് സർജനായ ഡോ. കൗശൽ കാന്താണ് അപേക്ഷ സമർപ്പിച്ചത്. സ്വകാര്യ ലാബുകളിൽ കൊവിഡ് സൗജന്യ പരിശോധനകൾ നടത്താനും അംഗീകൃത ലാബുകളിൽ അഥവ ഐ‌സി‌എം‌ആർ അംഗീകരിച്ച ഏതെങ്കിലും ഏജൻസികളിൽ പരിശോധനകൾ നടത്താനും ഏപ്രിൽ 8ന് സുപ്രീം കേന്ദ്രം നിർദേശിച്ചിരുന്നു. ജസ്റ്റിസ് അശോക് ഭൂഷന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. മറുപടി നൽകാൻ രണ്ടാഴ്ച സമയം നൽകിയിരുന്നു. സ്വകാര്യ ലാബുകളിലേക്ക് സർക്കാർ പണം തിരിച്ചടച്ചിട്ടില്ല. ഇത് പിന്നീട് തീരുമാനിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

ABOUT THE AUTHOR

...view details