ന്യൂഡൽഹി: രാജ്യത്ത് വോട്ടെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഇവിഎമ്മുകളിൽ ക്രമക്കേടിന് സാധ്യതയുണ്ടെന്നും മറ്റ് പല രാജ്യങ്ങളും ഇതിന്‍റെ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും ഹർജിയിൽ അപേക്ഷകർ പറയുന്നു.
ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി - ballot paper in polls
ഇവിഎമ്മുകളിൽ ക്രമക്കേടിന് സാധ്യതയുണ്ടെന്നും മറ്റ് പല രാജ്യങ്ങളും ഇതിന്‍റെ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും ഹർജിയിൽ അപേക്ഷകർ പറയുന്നു

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകൾ പരമ്പരാഗത ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കണം. ഏതൊരു രാജ്യത്തിന്‍റെയും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് കൂടുതൽ വിശ്വസനീയവും സുതാര്യവുമായ മാർഗമാണ് ബാലറ്റ് പേപ്പറുകൾ വഴി വോട്ടുചെയ്യുന്നതെന്നും അഭിഭാഷകൻ സി. ആർ. ജയ സുകിൻ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഇവിഎമ്മുകൾക്ക് നിർമാണ സമയത്ത് തന്നെ തകരാർ സൃഷ്ടിക്കാമെന്നും അത്തരം സാഹചര്യങ്ങളിൽ വോട്ടിംഗ് പിശകുകൾ വരുത്തുന്നതിന് ഒരു ഹാക്കറുടെയോ മാൽവെയറിന്‍റെയോ ആവശ്യമില്ലെന്നും ഹർജിയിൽ പറയുന്നു. മുൻകാലങ്ങളിലും ഇവിഎമ്മുകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. അതേസമയം, ഇവിഎമ്മുകൾ സുരക്ഷിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.