കേരളം

kerala

ETV Bharat / bharat

ലോക്ക് ഡൗൺ കാലയളവിൽ മരിച്ച തൊഴിലാളികള്‍ക്കും പരിക്കേറ്റൽന്നകുന്നവര്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രിം കേടതിയിൽ ഹര്‍ജി - lockdown

അഭിഭാഷകൻ റീപക് കൻസാൽ സമർപ്പിച്ച ഹര്‍ജിയിൽ, ബന്ധപ്പെട്ട അധികാരികൾ, വകുപ്പ് തുടങ്ങിയവരെ ഏകോപിപ്പിച്ച് പരിക്കേറ്റ അതിഥി തൊഴിലാളികൾക്ക് അതത് സ്ഥലത്ത് ആരോഗ്യ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും അവശ്യപ്പെടുന്നു

COVID-19 lockdown  migrant workers  lockdown  Supreme Court
നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രിം കേടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു

By

Published : May 22, 2020, 4:56 PM IST

ന്യൂഡൽഹി:ലോക്ക് ഡൗൺ കാലയളവിൽ മരണമടഞ്ഞതോ പരിക്കേറ്റതോ ആയ എല്ലാ അതിഥി തൊഴിലാളികളുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാരിനും ബന്ധപ്പെട്ട മറ്റ് അധികാരികൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു.

അഭിഭാഷകൻ റീപക് കൻസാൽ സമർപ്പിച്ച ഹര്‍ജിയിൽ, ബന്ധപ്പെട്ട അധികാരികൾ, വകുപ്പ് തുടങ്ങിയവരെ ഏകോപിപ്പിച്ച് പരിക്കേറ്റ അതിഥി തൊഴിലാളികൾക്ക് അതത് സ്ഥലത്ത് ആരോഗ്യ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും അവശ്യപ്പെടുന്നു. രാജ്യവ്യാപകമായി നിലനിൽക്കുന്ന കൊവിഡ് ലോക്ക് ഡൗൺ പ്രതിസന്ധി ഘട്ടത്തിൽ അതിഥി തൊഴിലാളികളെ പൊലീസ്, സുരക്ഷാ ഏജൻസികൾ എന്നിവരുടെ അതിക്രമങ്ങളിൽ നിന്ന് രക്ഷിക്കാൻ നിർദ്ദേശം നൽകിക്കൊണ്ട് സുപ്രീം കോടതി ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹര്‍ജിയിൽ പറയുന്നു.

കാൽനടയായി യാത്ര ചെയ്യുന്നവര്‍ക്ക് പറ്റുന്ന അപകടങ്ങൾ, അപകട മരണങ്ങൾ തുടങ്ങിയ വാർത്തകൾ പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അവരുടെ പ്രശ്നങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ എത്തിക്കാൻ ഇത് സൗകര്യം ഒരുക്കുന്നുണ്ടെന്നും ഹര്‍ജിയിൽ പറയുന്നു. ഉപജീവനമാർഗ്ഗം തേടി ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന ദശലക്ഷക്കണക്കിന് ദരിദ്ര ഇന്ത്യക്കാരുടെ ദുരവസ്ഥ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിലൂടെ വ്യക്തമായെന്നും ലോക്ക് ഡൗൺ ഇത്തരം ആളുളെ പട്ടിണിയിലാക്കുകയും ജോലിയും ഭക്ഷണവും പാർപ്പിടവും പണവും ഇല്ലാതെ നാടുകളിൽ നിന്ന് വളരെ ദൂരെ ജീവിക്കാൻ കാരണമായെന്നും ഹര്‍ജി ചൂണ്ടിക്കാണിക്കുന്നു.

അതിഥി തൊഴിലാളികളുടെ പ്രശ്നം ഇന്ത്യയുടേത് മാത്രമല്ലെന്നും, മുൻകൂട്ടി ക്രമീകരണങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്താതെ പെട്ടന്നുള്ള ലോക്ക് ഡൗൺ മനുഷ്യാവകാശവും മൗലികാവകാശങ്ങളും നിഷേധിച്ച് അവരെ കൂടുതൽ ദുരിതത്തിലാക്കുകയാണ് ചെയ്തതെന്നും ഹര്‍ജിയിൽ പറയുന്നു.

ABOUT THE AUTHOR

...view details