ഇ-ഫാർമസികളെ അനുകൂലിക്കുന്ന വെബ്‌സൈറ്റുകളില്‍ നിന്ന് ആരോഗ്യ സേതു ആപ്പ് ഡി-ലിങ്ക് ചെയ്യാൻ ഹർജി സമർപ്പിച്ചു - ഡൽഹി ഹൈക്കോടതി
സ്വകാര്യ വാണിജ്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് അടിസ്ഥാനമില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി
ന്യൂഡൽഹി: ഇ-ഫാർമസി വഴി മരുന്നുകൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന വെബ്‌സൈറ്റുകളില്‍ നിന്ന് ആരോഗ്യ സേതു ആപ്പ് ഡി-ലിങ്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സൗത്ത് കെമിസ്റ്റ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സ്വകാര്യ വാണിജ്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതില്‍ അടിസ്ഥാനമില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. കൊവിഡ് രോഗികളെക്കുറിച്ച് ജാഗ്രത നൽകുന്ന ആപ്ലിക്കേഷനാണ് ആരോഗ്യ സേതു ആപ്പ്. ജി.പി.എസ് സംവിധാനം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.