കേരളം

kerala

ETV Bharat / bharat

ഹൈദരാബാദ് ഏറ്റുമുട്ടല്‍; അന്വേഷണം ആവശ്യപ്പെട്ട് തെലങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി - latest hyderabad

വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് തെലങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി. ഇന്ത്യന്‍ പീനല്‍ കോഡിലെ ഐപിസി സെക്ടര്‍ 302 പ്രകാരം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് മനുഷ്യവകാശ ഫോറത്തിലെ അംഗം ജീവന്‍ കുമാര്‍.

latest tengana encounter latest hyderabad പൊലീസ് എന്‍കൗണ്ടര്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു
പൊലീസ് എന്‍കൗണ്ടര്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു

By

Published : Dec 8, 2019, 6:40 AM IST

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നാലുപേരെ പൊലീസ് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് തെലങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി. ഹർജിയില്‍ കോടതി നാളെ വാദം കേൾക്കും. മനുഷ്യവകാശ ഫോറവും സാമൂഹ്യ പ്രവര്‍ത്തകരുമാണ് ഹർജി നല്‍കിയത്.

പ്രതികളെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം. കൊലപാതത്തില്‍ ഐപിസി 302 പ്രകാരം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്താൻ ആന്ധ്രാ പ്രദേശിലെയും തെലങ്കാനയിലെയും ഏകോപന സമിതി അംഗം കൂടിയായ മനുഷ്യാവകാശ ഫോറത്തിലെ ജീവൻ കുമാർ കോടതിയോട് അഭ്യർത്ഥിച്ചു.
സംഭവം നിയമവിരുദ്ധവും ഏകപക്ഷീയവുമായിരുന്നു. ജനങ്ങളുടെ വികാരങ്ങൾ തൃപ്തിപ്പെടുത്തുന്നതിനാണ് പൊലീസ് അവരെ കൊന്നത്. സർക്കാർ കുറച്ച് വിവേകം കാണിക്കേണ്ടതായിരുന്നുവെന്നും കുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details