കേരളം

kerala

ETV Bharat / bharat

പ്ലാസ്റ്റിക്ക് ഉപേക്ഷിക്കാം, ഭൂമിയെ രക്ഷിക്കാം; ഡോ. ശൈലേന്ദ്ര സൈനി ഇടിവി ഭാരതിനോട് - Dr. Shailendra Saini

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണവും പുനരുപയോഗ സംവിധാനങ്ങളും വികസ്വര രാജ്യങ്ങളില്‍ കാര്യക്ഷമമല്ലാത്തത് പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാക്കുമെന്ന് ഹൃദയ ,ആസ്‌തമ സ്പെഷ്യലിസ്റ്റായ ഡോ. ശൈലേന്ദ്ര സൈനി ഇടിവി ഭാരതിനോട് പറഞ്ഞു.

Shailendra Saini  Plastic campaign  പ്ലാസ്റ്റിക്ക് വിപത്തിനെ പഠനവിധേയമാക്കി ഒരു ഡോക്‌ടര്‍  ഹൈദരാബാദ്  Plastic consumption leads to liver , lung diseases  Dr. Shailendra Saini  plastic compaign story
രോഗികളെ പരിശോധിക്കുക മാത്രമല്ല ,പ്ലാസ്റ്റിക്ക് വിപത്തിനെ പഠനവിധേയമാക്കി ഒരു ഡോക്‌ടര്‍

By

Published : Jan 23, 2020, 10:38 AM IST

Updated : Jan 23, 2020, 12:34 PM IST

ഹൈദരാബാദ്: പ്ലാസ്റ്റിക്ക് പരിസ്ഥിതിക്ക് ഗുരുതര ഭീഷണിയാണെന്ന കാര്യത്തില്‍ ആർക്കും തർക്കമില്ല. എന്നാല്‍ പുനരുപയോഗ സാധ്യത ഇല്ലാത്ത പ്ലാസ്റ്റിക്കിന്‍റെ വര്‍ധിച്ച ഉപയോഗവും നിര്‍മാണവും വിപത്തിന്‍റെ ആഘാതം കൂട്ടുന്നുവെന്ന കാര്യത്തില്‍ നാം അത്രയധികം ശ്രദ്ധപുലർത്തുന്നില്ല. ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളെ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണവും പുനരുപയോഗ സംവിധാനങ്ങളും വികസ്വര രാജ്യങ്ങളില്‍ കാര്യക്ഷമമല്ലാത്തത് പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാക്കുമെന്ന് ഹൃദയ ,ആസ്‌തമ സ്പെഷ്യലിസ്റ്റായ ഡോ. ശൈലേന്ദ്ര സൈനി ഇടിവി ഭാരതിനോട് പറഞ്ഞു.

പ്ലാസ്റ്റിക്ക് ഉപേക്ഷിക്കാം, ഭൂമിയെ രക്ഷിക്കാം; ഡോ. ശൈലേന്ദ്ര സൈനി ഇടിവി ഭാരതിനോട്

2012 ലെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കുപ്രകാരം നിത്യേന 26000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇന്ത്യയില്‍ ഒരു ദിവസം ഉണ്ടാക്കുന്നത്. ഒരു ദിവസം 10,000 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കപ്പെടാതെയും കിടക്കുന്നു. ഭക്ഷണാവശിഷ്‌ടങ്ങള്‍ സഞ്ചിയിലാക്കി റോഡരികില്‍ ഉപേക്ഷിക്കുന്നവർ പരിസ്ഥിതിക്ക് സമ്മാനിക്കുന്നത് ഗുരുതര പ്രശ്നങ്ങളാണ്. മനുഷ്യരേയും മറ്റ് ജീവജാലങ്ങളേയും അത് ഒരു പോലെ ബാധിക്കുമെന്ന് ഡോ. ശൈലേന്ദ്ര സൈനി തെളിവുകൾ സഹിതം വ്യക്തമാക്കുന്നു. ഡോ. ശൈലേന്ദ്ര സൈനിയുടെ കണക്കുകൾ പ്രകാരം 10 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകളാണ് ഓരോ വര്‍ഷവും ആളുകള്‍ വാങ്ങിക്കൂട്ടുന്നത്. 40 ലക്ഷം കോടി ആളുകൾ ദിവസവും പ്ലാസ്റ്റിക് ബാഗുകളും , കൂടാതെ പ്രതിദിനം 5 ലക്ഷം പ്ലാസ്റ്റിക് സ്‌ട്രോകളും 50 ലക്ഷം ആളുകള്‍ പ്ലാസ്റ്റിക് ഗ്ലാസുകളും വാങ്ങുന്നുവെന്നും അദ്ദേഹം പറയുന്നു. ഉപയോഗ ശേഷം വലിച്ചെറിയുന്ന ഇത്തരം പ്ലാസ്റ്റിക് വസ്‌തുക്കള്‍ ജലാശയങ്ങളിലെത്തുകയാണെങ്കില്‍ ദോഷകരമായ രാസവസ്‌തുക്കള്‍ ജലത്തില്‍ കലര്‍ന്ന് ജലം ഉപയോഗിക്കുന്ന മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ഡോക്‌ടര്‍ പറയുന്നു.

ഇംഗ്ലണ്ടിൽ നടത്തിയ പഠനമനുസരിച്ച്, ഒരു വ്യക്തി 70,000 മൈക്രോൺ പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതു വഴിയുള്ള പുക ശ്വസിക്കുന്നത് മൂലം മസ്‌തിഷ്‌കാഘാതം, ആസ്‌തമയടക്കമുള്ള ഗുരുതര ശ്വാസകോശ രോഗങ്ങള്‍, കരള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം ,ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകുന്നു. പ്ലാസ്റ്റിക്കിന് പകരമായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നാണ് ഡോക്‌ടര്‍ പറയുന്നത്.

Last Updated : Jan 23, 2020, 12:34 PM IST

ABOUT THE AUTHOR

...view details