ലക്‌നൗ : രാജ്യ തലസ്ഥാനത്തിന്‍റെ ഹൃദയം എന്നറിയപ്പെടുന്ന ഗാസിയാബാദ് പ്ലാസ്റ്റിക്കിന്‍റെ പുനരുപയോഗത്തിൽ രാജ്യത്തിന് തന്നെ മാതൃകയാണ്. പ്ലാസ്റ്റിക് വിമുക്ത രാജ്യത്തിനായി ഈ നാട്ടിലെ ജനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയാണ്. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് മൂന്ന് റോഡുകൾ നിർമ്മിച്ച ഉത്തർപ്രദേശിലെ ആദ്യത്തെ ജില്ലയാണ് ഗാസിയാബാദ്. ഒരു മാസത്തിനുള്ളിലാണ് ഇവിടെ പ്ലാസ്റ്റിക് ഉപയോഗിച്ച് മൂന്ന് റോഡുകൾ നിർമിച്ചത്. ജില്ലാ ഭരണകൂടവും ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷനും പ്രചാരണങ്ങളിലൂടെയും റാലികളിലൂടെയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ ദോഷവശങ്ങളെക്കുറിച്ചും അവയെ എങ്ങനെ പുനരുപയോഗിക്കാം എന്നതിനെക്കുറിച്ചും പ്രദേശവാസികളെ ബോധവാന്മാരാക്കുന്നു.
പ്ലാസ്റ്റിക്കിന്‍റെ പുനരുപയോഗത്തിന് വേറിട്ട മാതൃകയുമായി ഗാസിയാബാദ് - ഗാസിയാബാദ്; പ്ലാസ്റ്റിക്കിന്‍റെ പുനരുപയോഗത്തിന് വേറിട്ട മാതൃക
ഒരു മാസത്തിനുള്ളിലാണ് ഇവിടെ പ്ലാസ്റ്റിക് ഉപയോഗിച്ച് മൂന്ന് റോഡുകൾ നിർമിച്ചത്.
![പ്ലാസ്റ്റിക്കിന്‍റെ പുനരുപയോഗത്തിന് വേറിട്ട മാതൃകയുമായി ഗാസിയാബാദ് Plastic Campaign story ഗാസിയാബാദ്; പ്ലാസ്റ്റിക്കിന്‍റെ പുനരുപയോഗത്തിന് വേറിട്ട മാതൃക Plastic awareness in Ghaziabad](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5463761-741-5463761-1577076197416.jpg)
ഇവിടെ വ്യാപാരികൾ ആവശ്യം കഴിഞ്ഞ പ്ലാസ്റ്റിക് വലിച്ചെറിയാറില്ല. പകരം ജില്ലാ ഭരണകൂടത്തിന് കൈമാറുന്നു. പ്ലാസ്റ്റിക് ശേഖരിച്ച് വിൽപ്പന നടത്തുന്ന നാല് പേർ ഒരു ടൺ പ്ലാസ്റ്റിക് ഇതിനകം ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. കൂടാതെ ഇവിടെ പ്ലാസ്റ്റിക് വ്യാപാരവും നടത്താറില്ല.പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറക്കുന്നതിനായി ഭരണകൂടം പാത്രങ്ങൾക്കു വേണ്ടി ഒരു ബാങ്കും ആരംഭിച്ചു കഴിഞ്ഞു. ഉത്സവങ്ങളിലും വിരുന്നുകളിലും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങള്‍ സ്റ്റീല്‍ ബാങ്കിൽ ലഭ്യമാണ്. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ നഗരവാസികളെ ബോധവാന്മാരാക്കാൻ ഒരു മഹാ റാലി സംഘടിപ്പിക്കാനിരിക്കുകയാണ് മുന്‍സിപ്പൽ കോർപ്പറേഷൻ.