ന്യൂഡൽഹി: തലസ്ഥാനത്ത് കൊവിഡ് രോഗികൾക്കായി പ്ലാസ്‌മ ബാങ്ക് ഒരുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രണ്ട് ദിവസത്തിനുള്ളിൽ പ്ലാസ്‌മ ബാങ്ക് പ്രവർത്തനം ആരംഭിക്കുമെന്നും കൊവിഡ് മുക്തമായവർ പ്ലാസ്‌മ ദാനത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്‌മ ദാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഹെൽപ്പ്ലൈൻ നമ്പറും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്.
ഡൽഹിയിൽ കൊവിഡ് രോഗികൾക്കായി പ്ലാസ്‌മ ബാങ്ക് ഒരുക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ - plasma treatment
പ്ലാസ്‌മ ദാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഹെൽപ്പ്ലൈൻ നമ്പറും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്.
ഡൽഹിയിൽ കൊവിഡ് രോഗികൾക്കായി പ്ലാസ്‌മ ബാങ്ക് ഒരുക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ
പ്ലാസ്‌മ തെറാപ്പി പരീക്ഷണാർഥത്തിൽ 29 പേരിലാണ് ഇതുവരെ നടത്തിയതെന്നും എൽഎൻജെപി ആശുപത്രിയിൽ കൊവിഡ് ചികിത്സക്കിടയിൽ മരിച്ച ഡോ. അസീം ഗുപ്തയുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.