മുംബൈ: ഛത്രപതി ശിവജി വിമാനത്താവളത്തില്‍ ലാൻഡിങിനിടെ വിമാനം റൺവേയില്‍ നിന്ന് തെന്നിമാറി. സ്പൈസ് ജെറ്റിന്‍റെ എസ്ജി 6237 മുംബൈ - ജയ്പൂർ വിമാനമാണ് തെന്നിമാറിയത്. കനത്ത മഴയില്‍ വൻ ദുരന്തമാണ് ഒഴിവായത്.
മുംബൈ വിമാനത്താവളത്തില്‍ വിമാനം റൺവേയില്‍ നിന്ന് തെന്നിമാറി - സ്പൈസ് ജെറ്റ്
സ്പൈസ് ജെറ്റിന്‍റെ എസ്ജി 6237 മുംബൈ - ജയ്പൂർ വിമാനമാണ് തെന്നിമാറിയത്. യാത്രക്കാർ സുരക്ഷിതർ
മുംബൈ വിമാനത്താവളത്തില്‍ വിമാനം റൺവേയില്‍ നിന്ന് തെന്നിമാറി
യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന് ശേഷം പ്രധാന റൺവേ അടച്ചു. വിമാന സർവീസുകൾക്കായി രണ്ടാമത്തെ റൺവേയാണ് ഉപയോഗിക്കുന്നത്. ചില അന്താരാഷ്ട്ര വിമാനങ്ങൾ ബംഗളൂരു, അഹമ്മദാബാദ് വിമാനത്താവളങ്ങിലേക്ക് തിരിച്ചുവിട്ടേക്കുമെന്ന് അധികൃതർ അറിയിച്ചു. മുംബൈയില്‍ ഞായറാഴ്ച മുതല്‍ പെയ്യുന്ന മഴ ട്രെയിൻ - വിമാന സർവീസുകളെ സാരമായി ബാധിച്ചു.