ബോംബ് ഭീഷണി; എയർ ഏഷ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി - കൊൽക്കത്ത:
തന്‍റെ ശരീരത്തിൽ ബോംബുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും അത് ഏത് നിമിഷവും പൊട്ടിക്കുമെന്നുമുള്ള യുവതിയുടെ ഭീഷണിയെത്തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്
![ബോംബ് ഭീഷണി; എയർ ഏഷ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി എയർ ഏഷ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5686074-thumbnail-3x2-gd.jpg)
കൊൽക്കത്ത: കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. തന്‍റെ ശരീരത്തിൽ ബോംബുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും അത് ഏത് നിമിഷവും പൊട്ടിക്കുമെന്നുമുള്ള മോഹിനി മൊണ്ടാൽ എന്ന ഇരുപത്തിയഞ്ചുകാരിയുടെ ഭീഷണിയെത്തുടർന്നാണ് നടപടി. യുവതി ക്യാബിൻ ക്രൂവിലൊരാൾക്ക് കത്ത് നൽകുകയും അത് വിമാനത്തിന്‍റെ ക്യാപ്റ്റന് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. എയർ ഏഷ്യ I5316 എന്ന വിമാനത്തിലാണ് സംഭവം. കത്ത് ലഭിച്ചതിനെത്തുടർന്ന് വിമാനം കൊൽക്കത്തയിലെക്ക് തന്നെ തിരിച്ച് വിടുകയായിരുന്നു. തിരിച്ചിറക്കിയ വിമാനത്തിൽ പരിശോധനകൾ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. ഭീഷണി ഉയർത്തിയ യാത്രക്കാരിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.