ന്യൂഡൽഹി: സംസ്ഥാനത്ത് 125 ട്രെയിനുകളിലെ യാത്രക്കാരെ സംബന്ധിച്ച് വിവരങ്ങൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കൈമാറിയില്ലെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. രാത്രി വൈകിയിട്ടും നാളെ ആസൂത്രണം ചെയ്തിരിക്കുന്ന 125 ട്രെയിനുകളെക്കുറിച്ച് ആവശ്യമായ വിവരങ്ങൾ കേന്ദ്ര റെയിൽവേ മാനേജ്മെന്‍റിന് നൽകാൻ മഹാരാഷ്ട്ര സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഗോയൽ ട്വിറ്ററിൽ കുറിച്ചു. ആസൂത്രണത്തിന് സമയമെടുക്കും. എന്നാൽ ട്രയിനുകൾ സ്റ്റേഷനുകളിൽ നിർത്തിയിടാൻ സാധിക്കില്ല. അതിനാൽ പൂർണ വിശദാംശങ്ങളില്ലാതെ ആസൂത്രണം ചെയ്യുന്നത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രാ സർക്കാരിനെ വിമർശിച്ച് പീയുഷ് ഗോയൽ - റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ
യാത്രക്കാർ, അവരുടെ ലക്ഷ്യസ്ഥാനങ്ങൾ, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ എന്നിവ റെയിൽവേയ്ക്ക് കൈമാറണമെന്നാണ് നിർദേശം.
പിയുഷ് ഗോയൽ
ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ കുടിയേറ്റ തൊഴിലാളികൾക്കായി നടത്തുന്ന ശ്രമങ്ങളിൽ പൂർണമായും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു. യാത്രക്കാർ, അവരുടെ ലക്ഷ്യസ്ഥാനങ്ങൾ, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ എന്നിവ റെയിൽവേയ്ക്ക് കൈമാറണമെന്നാണ് നിർദേശം.