കേരളം

kerala

ETV Bharat / bharat

രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടി നൽകി പീയൂഷ് ഗോയൽ - ഇന്ത്യൻ റെയിൽവെ

ശ്രമിക് ട്രെയിൻ സർവീസുകളിലൂടെ റെയിൽവെ പാവപ്പെട്ടരിൽ നിന്ന് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് രാജ്യം കൊള്ളയടിച്ചവർക്ക് മാത്രമേ സബ്‌സിഡിയെ ലാഭമെന്ന് വിളിക്കാൻ സാധിക്കൂവെന്ന് റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ മറുപടി നൽകി.

രാഹുൽ ഗാന്ധി  പീയൂഷ് ഗോയൽ  Rahul Gandhi  Piyush Goyal  sonia gandhi  indian railway  ഇന്ത്യൻ റെയിൽവെ  സോണിയ ഗാന്ധി
രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടി നൽകി പീയൂഷ് ഗോയൽ

By

Published : Jul 25, 2020, 4:15 PM IST

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ മറുപടി നൽകി. ശ്രമിക് ട്രെയിൻ സർവീസുകളിലൂടെ റെയിൽവെ പാവപ്പെട്ടരിൽ നിന്ന് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പരാമർശിച്ചിരുന്നു. രാജ്യം കൊള്ളയടിച്ചവർക്ക് മാത്രമേ സബ്‌സിഡിയെ ലാഭമെന്ന് വിളിക്കാൻ സാധിക്കൂവെന്ന് പീയൂഷ്‌ ഗോയൽ തിരിച്ചടിച്ചു. ശ്രമിക് ട്രെയിൻ സർവീസുകൾക്കായി സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭിച്ചതിനേക്കാൾ കൂടുതൽ പണം ഇന്ത്യൻ റെയിൽവെക്ക് ചെലവായി. തൊഴിലാളികളുടെ ടിക്കറ്റിന് പണം നൽകുമെന്ന് വാഗ്‌ദാനം നൽകിയ സോണിയ ജിക്ക് എന്ത് സംഭവിച്ചുവെന്ന് ജനങ്ങൾ ചോദിക്കുന്നണ്ടെന്ന് ഗോയൽ ട്വിറ്ററിൽ കുറിച്ചു. പാവപ്പെട്ട കുടിയേറ്റക്കാരുടെ പ്രതിസന്ധിയിൽ ടിക്കറ്റിന് പണം നൽകാൻ കോൺഗ്രസ് തയ്യാറാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചിരുന്നു.

ശ്രമിക് ട്രെയിൻ സർവീസുകൾക്കായി 2,142 കോടി ചെലവഴിച്ച ഇന്ത്യൻ റെയിൽവെക്ക് 428 കോടിയാണ് വരുമാനം ലഭിച്ചത്. സാമൂഹിക പ്രവർത്തകൻ അജയ് ബോസ് സമർപ്പിച്ച വിവരാവകാശ അപേക്ഷയിലൂടെ ലഭിച്ച വിവരങ്ങൾ പ്രകാരം 4,615 ട്രെയിനുകളിൽ ഭൂരിഭാഗവും സർവീസ് നടത്തിയപ്പോൾ 428 കോടിയാണ് ജൂൺ 29 വരെ നേടിയത്. ഈ മാസം 13 ട്രെയിനുകൾ കൂടി സർവീസ് നടത്തിയതോടെ ഒരു കോടി നേടി.

ABOUT THE AUTHOR

...view details