കേരളം

kerala

ETV Bharat / bharat

തേജസ് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു - അഹമ്മദാബാദ്

ജനുവരി 19 മുതല്‍ തേജസ് എക്‌സ്പ്രസിന്‍റെ ദിവസേനയുള്ള തീവണ്ടി സര്‍വീസ് ആരംഭിക്കും

Piyush Goyal  Mumbai Tejas Express in Ahmedabad  flag off the inaugural run of Tejas Ex  തേജസ് എക്‌സ്പ്രസ്  അഹമ്മദാബാദ് മുംബൈ തേജസ് എക്‌സ്പ്രസ്  അഹമ്മദാബാദ്  ഗുജറാത്ത്
അഹമ്മദാബാദ് മുംബൈ തേജസ് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്‌തു

By

Published : Jan 17, 2020, 9:02 PM IST

അഹമ്മദാബാദ്:രാജ്യത്തെ രണ്ടാമത്തെ അതിവേഗ തീവണ്ടിയായ അഹമ്മദാബാദ് മുംബൈ തേജസ് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്‌തു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് തേജസ് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്. ഐ.ആര്‍.സി.ടി.സിയുടെ രണ്ടാമത്തെ അതിവേഗ തീവണ്ടിയാണിത്. ഡല്‍ഹി ലക്‌നൗ തേജസ് എക്‌സ്പ്രസിന് ശേഷം ഐ.ആര്‍.സി.ടി.സിയുടെ രണ്ടാമത്തെ തീവണ്ടിയാണിത്. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും ഫ്ലാഗ് ഓഫ് ചടങ്ങില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ അദ്ദേഹത്തിന് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

അഹമ്മദാബാദ് മുംബൈ തേജസ് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്‌തു

അഹമ്മദാബാദില്‍ നിന്ന് രാവിലെ 10.45ന് ഓടിത്തുടങ്ങുന്ന ട്രെയിന്‍ ആറര മണിക്കൂറുകള്‍ കൊണ്ട് മുംബൈയിലെത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. നാദിയാദ്,വഡോദര, ബറൂച്ച്, സൂറത്ത്, വാപി, ബോറിവാലി എന്നിവടങ്ങളില്‍ തേജസ് എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പൂര്‍ണമായും ശീതികരിച്ച കോച്ചുകളും ഭക്ഷണം വിതരണം ചെയ്യാന്‍ പ്രത്യേക ജീവനക്കാരുമടമക്കമുള്ള തേജസ് എക്‌സ്പ്രസില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details