കേരളം

kerala

ETV Bharat / bharat

ഡല്‍ഹി അക്രമ കേസിൽ 'പിഞ്ച്ര തോഡ്' അംഗം നതാഷ നർവാളിന് ജാമ്യം - North-East Delhi violence

ഫെബ്രുവരി 26 ന് ജാഫ്രാബാദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ടാണ്‌ ജാമ്യം ലഭിച്ചത്.

ഡല്‍ഹി അക്രമ കേസിൽ 'പിഞ്ച്ര ടോഡ്' അംഗം നതാഷ നർവാളിന് ജാമ്യം
ഡല്‍ഹി അക്രമ കേസിൽ 'പിഞ്ച്ര ടോഡ്' അംഗം നതാഷ നർവാളിന് ജാമ്യം

By

Published : Sep 18, 2020, 8:17 AM IST

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹി അക്രമവുമായി ബന്ധപ്പെട്ട് 'പിഞ്ച്ര തോട്' അംഗം നതാഷ നര്‍വാളിന് കോടതി ജാമ്യം അനുവദിച്ചു. മറ്റൊരു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ നർവാൾ ജയിലിൽ തുടരും. ഫെബ്രുവരി 26 ന് ജാഫ്രാബാദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ടാണ്‌ ജാമ്യം ലഭിച്ചത്. 30,000 രൂപ വ്യക്തിഗത ബോണ്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കൂട്ടുപ്രതികളായ ദേവംഗന കലിതയ്ക്കും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു.

കോടതിയുടെ അനുമതിയില്ലാതെ അല്ലെങ്കിൽ കേസ് അവസാനിക്കുന്നതുവരെ ഡല്‍ഹിയിൽ നിന്ന് പുറത്തുപോകരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ നര്‍വാളിനെതിരെ ജഫ്രബാദ് പൊലീസ് എഫ്ഐആര്‍ എടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details