ന്യൂഡൽഹി: ജാഫ്രാബാദ് പ്രദേശത്തെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ പിഞ്ച്ര തോഡിലെ അംഗങ്ങളെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർഥികളായ ദേവങ്കണയും നതാഷയും ഫെബ്രുവരിയിൽ ജാഫ്രാബാദിൽ നടന്ന സിഎഎ വിരുദ്ധ കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുത്തിരുന്നു.
'പിഞ്ച്ര തോഡ്' പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു - 'പിഞ്ച്ര തോഡ്' പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർഥികളായ ദേവങ്കണയും നതാഷയും ഫെബ്രുവരിയിൽ ജാഫ്രാബാദിൽ നടന്ന സിഎഎ വിരുദ്ധ കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുത്തിരുന്നു.
'പിഞ്ച്ര തോഡ്
ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 109 (വധശ്രമം), 186 (പൊതുപ്രവർത്തകനെ തടസ്സപ്പെടുത്തൽ), 188 (പൊതുസേവകൻ കൃത്യമായി പ്രഖ്യാപിച്ച ഉത്തരവിന് അനുസരിക്കാതിരിക്കുക), 353 എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരെയും മെയ് 23ന് അറസ്റ്റ് ചെയ്തത്. പിന്നീട് ഇരുവർക്കും കോടതി ജാമ്യം അനുവദിക്കാൻ നിശ്ചയിച്ചിരുന്നു. എന്നാൽ, എഫ്‌ഐആർ 50/2020 പ്രകാരം ദേവംഗാനയെയും നതാഷയെയും അറസ്റ്റ് ചെയ്യണമെന്നും 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വേണമെന്നും ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ അപേക്ഷ നൽകിയിരുന്നു.