കേരളം

kerala

ETV Bharat / bharat

ദീപക് വി. സാഠേ; മരണത്തിന് നടുവിലും മനക്കരുത്ത് കാട്ടിയ ക്യാപ്റ്റൻ - മരണത്തിന് നടുവിലും മനക്കരുത്ത് കാട്ടിയ ക്യാപ്റ്റൻ ദീപക് വി. സതേ

അംബാലയിൽ 17-ാം സ്ക്വാഡ്രോണുമായി മിഗ് -21 യുദ്ധവിമാനം പറത്തിയ മുൻ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനാണ് അദ്ദേഹം. 1981ലാണ് ക്യാപ്റ്റൻ സാഠേ ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായി സേവനം തുടങ്ങുന്നത്.

Captain Deepak V. Sathe  Air India Express  Air India crash  Kerala news  Captain killed  IAF officer  DGCA  മരണത്തിന് നടുവിലും മനക്കരുത്ത് കാട്ടിയ ക്യാപ്റ്റൻ സാതേ  മരണത്തിന് നടുവിലും മനക്കരുത്ത് കാട്ടിയ ക്യാപ്റ്റൻ ദീപക് വി. സതേ  ക്യാപ്റ്റൻ ദീപക് വി. സതേ
ക്യാപ്റ്റൻ ദീപക് വി. സതേ

By

Published : Aug 8, 2020, 12:41 PM IST

ന്യൂഡൽഹി: നാടിനെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടത്തിൽ ക്യാപ്റ്റൻ ദീപക് വി. സാഠേയുടെ ഉൾപ്പെടെ നിരവധി ജീവനുകൾ പൊലിഞ്ഞു. ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയ എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിന് ഇടയിൽ തെന്നിമാറുകയും അപകടത്തിൽ പെടുകയുമായിരുന്നു. വിമാനത്തിന്‍റെ ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയുടെ വിയോഗം എയർ ഇന്ത്യയ്ക്കും രാജ്യത്തിനും ഏറെ നഷ്ടമാണുണ്ടാക്കിയത്. പക്ഷെ വിമാനം കത്തിയമരാതിരിക്കാൻ ജീവൻ നൽകി, മരണത്തിലും മനക്കരുത്ത് കാട്ടി ക്യാപ്റ്റൻ സാഠേആരാണ്?

ക്യാപ്റ്റൻ ദീപക് വി. സാഠേ കുടുംബത്തോടൊപ്പം

അംബാലയിൽ 17-ാം സ്ക്വാഡ്രോണുമായി മിഗ് -21 യുദ്ധവിമാനം പറത്തിയ മുൻ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനാണ് അദ്ദേഹം. 1981ലാണ് ക്യാപ്റ്റൻ സാഠേ ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായി സേവനം തുടങ്ങുന്നത്. വ്യോമസേന പരിശീലന അക്കാദമിയിൽ ഇൻസ്ട്രക്ടറായും സേവനമനുഷ്ഠിച്ചിരുന്ന സാഠേ, വ്യോമസേനയിൽ നിന്ന് അകാല വിരമിക്കൽ എടുക്കുകയും സിവിലിയൻ ഫ്ലൈയിംഗിലേക്ക് മാറുകയും എയർ ഇന്ത്യയിൽ ചേരുകയും ചെയ്തു.

കേരളത്തിൽ സംഭവിച്ച ഏറ്റവും ഭീകരമായ വായു ദുരന്തങ്ങളിലൊന്നാണിത്. വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയില്‍ നിന്നും വന്ന എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍റെ IX 1344 വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.45 ഓടെ അപകടത്തില്‍പ്പെട്ടത്. 10 കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ആകെ 190 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ശക്തമായ മഴയിൽ റൺവേ കാണാൻ സാധിക്കാത്തതാണ് കരിപ്പൂരിൽ അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം.

ABOUT THE AUTHOR

...view details