കേരളം

kerala

ETV Bharat / bharat

മ്യാൻമറിൽ വിമാനമിറങ്ങിയത് മുൻ ചക്രമില്ലാതെ; ഒഴിവായത് വൻ ദുരന്തം - myanmar

റണ്‍വേയിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുന്‍പാണ് വിമാനത്തിന്‍റെ മുന്‍ ചക്രങ്ങള്‍ പ്രവര്‍ത്തനരഹിതമായത്.

മ്യാൻമറിൽ വിമാനമിറങ്ങിയത് മുൻ ചക്രമില്ലാതെ; ഒഴിവായത് വൻ ദുരന്തം

By

Published : May 13, 2019, 11:36 AM IST

നേപ്യിഡോ: 89 യാത്രക്കാരുമായി യാംഗുണില്‍ നിന്നും മ്യാന്‍മാറിലെ മണ്ടാലെ എയര്‍പോര്‍ട്ടിലേക്ക് എത്തിയ വിമാനത്തെയാണ് അതിസാഹസികമായി സുരക്ഷിതമായി നിലത്തിറക്കിയത്. മ്യാന്‍മര്‍ എയര്‍ലൈന്‍സിന്‍റെ എംബ്രയര്‍ 190 വിമാനമാണ് ഇത്തരത്തില്‍ സാഹസികമായി നിലത്തിറക്കിയത്. റണ്‍വേയിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുന്‍പാണ് വിമാനത്തിന്‍റെ മുന്‍ ചക്രങ്ങള്‍ പ്രവര്‍ത്തനരഹിതമായത്. ചക്രം നേരെയാക്കാനുള്ള പരിശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് അറിയിപ്പ് നല്‍കുകയായിരുന്നു.

സംഭവത്തിൽ ആർക്കും പരിക്കില്ല. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് മ്യാൻമറില്‍ വിമാനം അപകടത്തില്‍പെടുന്നത്. വിമാനം പരിശോധിക്കാനായി മ്യാൻമർ നാഷണൽ എയർലൈൻസിലെഎഞ്ചിനീയർമാരെ അയച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഹുതുട് ആങ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details