കേരളം

kerala

ETV Bharat / bharat

മാസ്‌ക്കുകൾ സംസ്‌കരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകണമെന്ന് പൊതുതാൽപര്യ ഹർജി

മാസ്ക്കുകൾ സംസ്‌കരിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഇതുവരെ നൽകിയിട്ടില്ലെന്ന് പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാട്ടി

SUPREME COURT  proper disposal of masks  COVID19 india  coronavirus in india  fighting covid19  മാസ്‌ക്കുകൾ സംസ്‌കരണം  പൊതുതാൽപര്യ ഹർജി  ന്യൂഡൽഹി  അടിയന്തരവാദം  അങ്കിത് ഗുപ്‌ത  കൊവിഡ്  കൊറോണ
മാസ്‌ക്കുകൾ സംസ്‌കരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകണമെന്ന് പൊതുതാൽപര്യ ഹർജി

By

Published : Apr 22, 2020, 5:22 PM IST

ന്യൂഡൽഹി: മാസ്ക്കുകൾ കൃത്യമായി സംസ്‌കരിക്കുന്നതിനായി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ഗാർഹിക മാലിന്യങ്ങൾക്കൊപ്പം പുറന്തള്ളുന്നതിന് പകരം കൃത്യമായ നിർദേശം നൽകാൻ ആവശ്യപ്പെട്ടാണ് നിയമ വിദ്യാർഥിയായ അങ്കിത് ഗുപ്‌ത സുപ്രീംകോടതിയെ സമീപിച്ചത്. കൊവിഡിനെ തുടർന്ന് പൊതു സ്ഥലങ്ങളിൽ മാസ്‌ക്ക് നിർബന്ധമാക്കിയെന്നും തുടർന്ന് മാസ്ക്ക് ധരിക്കാത്തത് കുറ്റകൃതമാക്കിയെന്നും എന്നാൽ മാസ്ക്കുകൾ സംസ്‌കരിക്കുന്നതിനായുള്ള മാർഗനിർദ്ദേശങ്ങൾ ഇതുവരെ നൽകിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾ അപകടത്തിലാണെന്നും സമൂഹ വ്യാപനത്തിന് ഇത് വഴിവെക്കുമെന്നും ഹർജിയിൽ പറയുന്നു. ജനങ്ങൾക്കായി മാധ്യമങ്ങളിലൂടെ ബോധവൽക്കരണ ക്യാപെയിനുകൾ ആരംഭിക്കണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details